city-gold-ad-for-blogger
Aster MIMS 10/10/2023

അറബിയില്‍ നമ്പര്‍ എഴുതിയ സ്‌കൂട്ടര്‍ പോലീസ് പിടിയില്‍

ബേക്കല്‍: (www.kasargodvartha.com 26/07/2015) അറബി ഭാഷയിലെഴുതിയ നമ്പര്‍ പ്ലേറ്റുള്ള സ്‌കൂട്ടര്‍ പോലീസ് പിടിയില്‍. ബേക്കല്‍ എ.എസ്.ഐ ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ശനിയാഴ്ച വൈകുന്നേരം പാലക്കുന്ന് വാഹന പരിശോധന നടത്തവെ സ്‌കൂട്ടര്‍ പിടികൂടിയത്.


സ്‌കൂട്ടര്‍ ഉടമയോട് രേഖകളുമായി പോലീസ് സ്‌റ്റേഷനില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും നടപടിയെടുക്കണമോ എന്ന കാര്യം തീരുമാനിക്കുകയെന്ന് പോലീസ് പറഞ്ഞു.

കെഎല്‍ 60 ജെ 6995 നമ്പര്‍ അറബിയിലെഴുതിയ
സ്‌കൂട്ടറാണ് പിടിയിലായത്. സ്‌കൂട്ടറിന്റെ മുന്‍ഭാഗത്ത് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് കൈകാണിച്ച് സ്‌കൂട്ടര്‍ നിര്‍ത്തിച്ചപ്പോഴാണ് അറബിയില്‍ എഴുതിയ നമ്പര്‍ പ്ലേറ്റ് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്.

അറബിയില്‍ നമ്പര്‍ എഴുതിയ സ്‌കൂട്ടര്‍ പോലീസ് പിടിയില്‍

അറബിയില്‍ നമ്പര്‍ എഴുതിയ സ്‌കൂട്ടര്‍ പോലീസ് പിടിയില്‍


Keywords : Bekal, Police, Scooter, Kasaragod, Kerala, Udma, Number plate, Arabic Language. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL