Accident | സ്‌കൂടർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് മരിച്ചു
● മഞ്ചേശ്വരം ഉദ്യാവർ അംബേദ്‌കർ നഗറിലെ രാജേഷ് ആണ് മരിച്ചത്.
● ഗോവിന്ദ പൈ കോളജിനടുത്ത് വെച്ചാണ് അപകടമുണ്ടായത്.
● വാഹനമോടിച്ച സുഹൃത്തിനും പരുക്കേറ്റു.
മഞ്ചേശ്വരം: (KasargodVartha) സ്‌കൂടർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് പിറകിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് മരിച്ചു. മഞ്ചേശ്വരം ഉദ്യാവർ ബഡാജെ ഗുത്തു അംബേദ്‌കർ നഗറിലെ സോമയ്യയുടെ മകൻ രാജേഷ് (40) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 10 മണിയോടെ മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. രാജേഷിന്റെ സുഹൃത്തായ ഉദയൻ ഓടിച്ച കെഎൽ 14 എഇ 2219 നമ്പർ സ്‌കൂടറാണ് അപകത്തിൽ പെട്ടത്. ഗുരുതരമായി പരുക്കേറ്റ രാജേഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ ഉദയനും പരുക്കേറ്റു. സംഭവത്തിൽ രാജേഷിന്റെ സഹോദരൻ രവിയുടെ പരാതിയിൽ സ്‌കൂടർ ഓടിച്ച ഉദയനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. അജാഗ്രതയിലും അശ്രദ്ധയിലും മനുഷ്യജീവന് അപകടം വരത്തക്കവിധം ഓടിച്ചുവെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
#scooteraccident #kerala #manjeshwaram #trafficaccident #roadsafety #rip