Education Initiative | ശാസ്ത്രോത്സവം: വിദ്യാർത്ഥികളുടെ ഭാവി രൂപപ്പെടുത്തുന്ന വേദി
● കുണിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ചടങ്ങ് നടന്നത്.
● എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ശാസ്ത്രത്തിന്റെ പ്രാധാന്യം കുറിച്ചു.
● വിവിധ രാഷ്ട്രീയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
കുണിയ: (KasargodVartha) ശാസ്ത്രോത്സവങ്ങൾ വിദ്യാർത്ഥികളുടെ ബുദ്ധിശക്തി വളർത്തിയെടുക്കുന്നതിനും സമൂഹത്തിന് ഉപകാരപ്രദമായ കണ്ടുപിടുത്തങ്ങൾക്ക് വഴിയൊരുക്കുന്നതിനും സഹായകമാകുമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. ബേക്കൽ ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുണിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ചടങ്ങ് നടന്നത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. പുല്ലൂർ-പെരിയ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയർപേഴ് സൺ ഷഹീദ റാഷിദ്, ഇ.വി നാരായണൻ, ദിലീപ്കുമാർ, കെ.എം വിഷ്ണു നമ്പൂതിരി, (ടി.എച്ച്.എം ഫോറം കണ്‍വീനർ ബേക്കല്‍) ബേക്കൽ എ.ഇ.ഒ കെ അരവിന്ദ, പ്രഭാകരന്‍ ആയമ്പാറ, ഹൈ സ്കൂൾ സീനിയർ അസിസ്റ്റൻ്റ് കെ.വി അമീറലി മാസ്റ്റർ, പി.ടി.എ പ്രസിഡൻ്റ് ഹാരിസ് മുഹമ്മദ്, എസ്.എം സി ചെയർമാൻ ഷാഫി ബി.എ, മദർ പി.ടി.എ പ്രസിഡൻ്റ് തസ്നിമ ബദറുദ്ദീൻ, സ്കൂൾ പി.ടി.എ മുൻ പ്രസിഡൻ്റുമാരായ ഷറഫുദ്ദീൻ കെ.എം, ഹമീദ് കെ.എം.എ, കുണ്ടൂർ അബ്ദുല്ല, തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
സ്കൂൾ പ്രിൻസിപ്പൾ ഇൻ ചാർജ്ജ് പി.വി ജേക്കബ് സ്വാഗതവും, പ്രധാനാധ്യാപിക സവിത ടി.ആർ നന്ദിയും പറഞ്ഞു.
#ScienceFestival #StudentDevelopment #CommunityEvent #Education #Innovation #Kuniyah