city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി സി ആര്‍ ഐയില്‍ സ്വദേശി സയന്‍സ് കോണ്‍ഗ്രസ് 27 മുതല്‍ 29 വരെ

കാസര്‍കോട്: (www.kasaragodvartha.com 25.02.2020) വിഞ്ജാന ഭാരതി സ്വദേശി സയന്‍സ് പ്രസ്ഥാനവും, ഐ സി എ ആര്‍ സി പി സി ആര്‍ ഐയും, കേരള കേന്ദ്ര സര്‍വകലാശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന 29-ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസ് കാസര്‍കോട് സി പി സി ആര്‍ ഐയില്‍ 27 മുതല്‍ 29 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സി പി സി ആര്‍ ഐയില്‍ സ്വദേശി സയന്‍സ് കോണ്‍ഗ്രസ് 27 മുതല്‍ 29 വരെ

സ്വദേശി സയന്‍സ് കോണ്‍ഗ്രസിന്റെ ഉദ്ഘാടനം 27ന് രാവിലെ 10.30ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ നിര്‍വ്വഹിക്കും. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് വൈസ് ചാന്‍സിലര്‍, പ്രൊഫ. എ രാമചന്ദ്രന്‍, കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. ജി. ഗോപകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

പ്രൊഫ. എസ് കെ ജീന അധ്യക്ഷത വഹിക്കും. പരമേശ്വര്‍ജി വേദിയില്‍ ഇന്ത്യന്‍ സയന്‍സും ഹെറിടേജുമെന്ന വിഷയത്തില്‍ കുസാറ്റിലെ പ്രൊഫ. വി പി എന്‍ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തും. 29ന് സി വി രാമന്‍ അനുസ്മരണം പ്രൊഫ. റെജി ഫിലിപ്പ് നടത്തും. 500 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രമുഖ ശാസ്ത്രജ്ഞന്മാരുമായി മുഖാമുഖവും ഡോ. സി ജി എന്‍ നമ്പൂതിരിയുടെ കഥകളിയും 29ന് ഉണ്ടായിരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഡോ. കെ മുരളീധരന്‍, ശ്യാം പ്രസാദ് എന്നിവര്‍ പങ്കെടുത്തു.


Keywords: Kasaragod, Kerala, news, Congress, CPCRI, Press meet, Science Congress in CPCRI on 27 to 29    < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia