city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് റിട്ട. അധ്യാപകന്റെ സ്‌കൂട്ടര്‍ കവര്‍ന്നു

കാസര്‍കോട്: (www.kasargodvartha.com 27/10/2016) കാസര്‍കോട് കെ എസ് ആര്‍ ടി സി ഡിപ്പോക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയി. റിട്ട. അധ്യാപകനായ കാസര്‍കോട് അശോക് നഗറിലെ എന്‍ കൃഷണമേനോന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 14 ജെ 9725 നമ്പര്‍ സ്‌കൂട്ടറാണ് കവര്‍ന്നത്.

കഴിഞ്ഞ ദിവസം വൈകിട്ട് കൃഷ്ണമേനോന്‍ കെ എസ് ആര്‍ ടി സി ഡിപ്പോക്ക് സമീപത്ത് സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട ശേഷം എങ്ങോട്ടോ പോയിരുന്നു. തിരിച്ചുവന്ന് നോക്കിയപ്പോള്‍ സ്‌കൂട്ടര്‍ കണ്ടില്ല. തുടര്‍ന്ന് പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് കൃഷ്ണമേനോന്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മോഷണം പോയ സ്‌കൂട്ടര്‍ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

കാസര്‍കോട് റിട്ട. അധ്യാപകന്റെ സ്‌കൂട്ടര്‍ കവര്‍ന്നു

Keywords: Kasaragod, Scooter, Bike-Robbery, KSRTC, Enquiry, Police, Professor Town

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia