മുണ്ട്യത്തടുക്കയില്‍ സ്‌കൂളിന്റെ ദിശാ ബോര്‍ഡ് നശിപ്പിച്ചു
Sep 12, 2015, 12:30 IST
മുണ്ട്യത്തടുക്ക: (www.kasargodvartha.com 12/09/2015) മുണ്ട്യത്തടുക്ക ശ്രീ മഞ്ചയ്യ മെമ്മോറിയല്‍ എ.യു.പി സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ സ്ഥാപിച്ച ദിശാ ബോര്‍ഡ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. ഇരുമ്പ് പൈപ്പില്‍ വെല്‍ഡ് ചെയ്തു വെച്ചിരുന്ന ബോര്‍ഡാണ് പിഴുത് മാറ്റി ദുരെയുള്ള പുഴയില്‍ തള്ളിയത്.
ഇത്തരം സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പിടിഎ പ്രസിഡണ്ട് സന്തോഷ് കുമാറും, സ്‌കൂള്‍ മാനേജര്‍ രഘുറാമും ആവശ്യപ്പെട്ടു. സംഭവം സംബന്ധിച്ച് ബദിയഡുക്ക പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇത്തരം സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പിടിഎ പ്രസിഡണ്ട് സന്തോഷ് കുമാറും, സ്‌കൂള്‍ മാനേജര്‍ രഘുറാമും ആവശ്യപ്പെട്ടു. സംഭവം സംബന്ധിച്ച് ബദിയഡുക്ക പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Keywords : Kasaragod, Badiyadukka, School, Complaint, Natives, Police, Mudyathadukka, School's direction board destroyed.