city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നൂ­റു­മേ­നി കൊ­യ്യാ­ന്‍ വി­ദ്യാര്‍­ത്ഥിക­ളെ ­ബു­ദ്ധി­മാ­ന്ദ്യ­മു­ള്ള­വ­രാ­ക്കുന്നു

നൂ­റു­മേ­നി കൊ­യ്യാ­ന്‍ വി­ദ്യാര്‍­ത്ഥിക­ളെ ­ബു­ദ്ധി­മാ­ന്ദ്യ­മു­ള്ള­വ­രാ­ക്കുന്നു
കാ­ഞ്ഞ­ങ്ങാ­ട്: എ­സ്­.എ­സ്.എല്‍.­സി. പ­രീ­ക്ഷ­യില്‍ നൂ­റു­ശ­ത­മാ­നം വി­ജ­യം നേ­ടി പ്ര­ശ­സ്­തി ല­ഭി­ക്കാന്‍ പല സ്­കൂ­ളു­ക­ളും പു­തി­യ ത­ന്ത്ര­ങ്ങള്‍ മെ­ന­യുന്നു. നൂ­റു­മേ­നി ഉ­റ­പ്പാ­ക്കാന്‍ പഠ­ന­ത്തില്‍ പി­ന്നോ­ക്കം നില്‍­ക്കു­ന്ന­വ­രെ ബു­ദ്ധി­മാ­­ന്ദ്യ­മു­ള്ള­വ­രാ­ക്കാന്‍ സര്‍­ട്ടി­ഫി­ക്ക­റ്റി­നാ­യി പ്ര­ശസ്ത സ്­കൂ­ളു­കള്‍ പ­ര­ക്കം പാ­യു­ന്നു.­

ഈ സര്‍­ട്ടി­ഫി­ക്ക­റ്റി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ വിദ്യാഭ്യാസ വ­കു­പ്പി­ന്റെ അ­നു­മ­തി ല­ഭി­ച്ചാല്‍ ഇ­ത്ത­രം വി­ദ്യാര്‍­ത്ഥി­കള്‍­ക്ക് സ­ഹാ­യി­യെ വെ­ച്ച് പ­രീ­ക്ഷ എ­ഴു­താ­മെ­ന്ന് വ്യ­വ­സ്ഥ­യു­ണ്ട്. വി­ജ­യ­ശ­ത­മാ­നം കൂ­ട്ടാ­നു­ള്ള ഈ കു­റു­ക്കു­വ­ഴി തേ­ടു­ക­യാ­ണ് പ­ല സ്­കൂ­ളു­ക­ളും. പ­രീ­ക്ഷ എ­ഴു­തു­മ്പോള്‍ സ­ഹാ­യി­യെ അ­നു­വ­ദി­ക്കു­ന്ന വ്യ­വ­സ്ഥ­യില്‍ ഇ­ത്ത­ര­ത്തില്‍­പ്പെ­ട്ട­വര്‍ അ­ഞ്ച് കാ­റ്റ­ഗ­റി­യില്‍­പെ­ട്ട­വ­രാ­യി­രി­ക്കും. കാ­ഴ്­ച­ക്കു­റ­വ്, ബു­ദ്ധി­മാ­ന്ദ്യം, മാ­ന­സി­ക­രോ­ഗം, കേള്‍­വി­കു­റ­വ്, അം­ഗ­വൈ­ക­ല്യം എ­ന്നീ കാ­റ്റ­ഗ­റി­യില്‍­പ്പെ­ട്ട വി­­ദ്യാര്‍­ത്ഥി­കള്‍­ക്ക് പ­രീ­ക്ഷ എ­ഴു­തു­ന്ന­തി­ന് ചി­ല ഇ­ള­വു­കള്‍ അ­നു­വ­ദി­ക്കാ­റു­ണ്ട്. കാ­സര്‍­കോ­ട് ജി­ല്ല­യില്‍ ഈ വി­ഭാ­ഗ­ത്തില്‍­പ്പെ­ട്ട 836 വി­ദ്യാര്‍­ത്ഥി­കള്‍ വ്യ­വ­സ്ഥ­ക­ളില്‍ ഇ­ള­വ് കി­ട്ടാന്‍ സ്­കൂള്‍ അ­ധി­കൃ­തര്‍ മു­ഖേ­ന  വിദ്യാഭ്യാസ വ­കു­പ്പി­ന് അ­പേ­ക്ഷ നല്‍­കി അ­നു­മ­തി കാ­ത്ത് ക­ഴി­യു­ക­യാ­ണ്.­

കാ­ഞ്ഞ­ങ്ങാ­ട്  വിദ്യാഭ്യാസ ജി­ല്ല­യില്‍ 575 പേ­രും കാ­സര്‍­കോ­ട്  വിദ്യാഭ്യാസ ജി­ല്ല­യില്‍ 261 പേ­രു­മാ­ണ് ഇ­ള­വ് കി­ട്ടാന്‍ ഇ­തി­ന­കം അ­പേ­ക്ഷ നല്‍­കി­യി­ട്ടു­ള്ള­ത്. ബു­ദ്ധി­മാ­ന്ദ്യ സര്‍­ട്ടി­ഫി­ക്ക­റ്റ് ഹാ­ജ­രാ­ക്കി­യ­വ­രാ­ണ് ഇ­വ­രില്‍ കൂ­ടു­ത­ലും. ഇ­ത്ത­ര­ത്തില്‍­പ്പെ­ട്ട 523 അ­പേ­ക്ഷ­കള്‍ ജി­ല്ല­യില്‍ നി­ന്ന് സര്‍­ക്കാ­റി­ന്റെ­യും  വിദ്യാഭ്യാസ വ­കു­പ്പി­ന്റെ­യും അ­നു­മ­തി കാ­ത്ത് കി­ട­ക്കു­ക­യാ­ണ്. ബു­ദ്ധി­മാ­ന്ദ്യ­മു­ള്ള­വര്‍­ക്ക് പ­ത്താം ക്ലാ­സില്‍ താ­ഴെ വിദ്യാഭ്യാസ യോഗ്യ ­ത­യു­ള്ള­വ­രെ പ­രീ­ക്ഷ എ­ഴു­താന്‍ സ­ഹാ­യി­യാ­യി കൂ­ടെ കൂ­ട്ടാം. ഈ സ­ഹാ­യി­യു­ടെ മി­ടു­ക്കും ക­ഴി­വും കൊ­ണ്ട് വിദ്യാര്‍­ത്ഥി ജ­യി­ച്ചാല്‍ അ­ത് ആ സ്­കൂ­ളി­ന്റെ നൂ­റു­മേ­നി ഉ­റ­പ്പി­ക്കാന്‍ പ­ല­പ്പോ­ഴും സ­ഹാ­യി­ക്കാ­റു­ണ്ട്. ഈ ക­ണ്ടെ­ത്ത­ലാ­ണ് ബു­ദ്ധി­മാ­ന്ദ്യ സര്‍­ട്ടി­ഫി­ക്ക­റ്റ് തേ­ടി പ­ര­ക്കം പാ­യാന്‍ പ­ല സ്­കൂ­ളു­ക­ളെ­യും പ്രേ­രി­പ്പി­ച്ച­ത്.­

എ­സ്­എ­സ്­എല്‍­സി പ­രീ­ക്ഷ അ­ടു­ത്ത­തോ­ടെ പഠ­ന­ത്തില്‍ പി­ന്നോ­ക്കം നില്‍­ക്കു­ന്ന­വ­രെ തി­ര­ഞ്ഞു­പി­ടി­ച്ച് 'ബു­ദ്ധി­മാ­ന്ദ്യ'മെ­ന്ന പേ­രില്‍ മെ­ഡി­ക്കല്‍ സര്‍­ട്ടി­ഫി­ക്ക­റ്റ് സം­ഘ­ടി­പ്പി­ക്കാന്‍ മ­ത്സ­രി­ക്കു­ക­യാ­ണ് പ­ല സ്­കൂ­ളു­ക­ളും ഇ­പ്പോള്‍. വി­ദ്യായാര്‍­ത്ഥി­ക­ളു­ടെ­യോ ര­ക്ഷി­താ­ക്ക­ളു­ടെ­യോ അ­നു­മ­തി ഇ­ല്ലാ­തെ­യും സ്­കൂ­ളു­കള്‍ കു­ട്ടി­ക­ളു­ടെ പേ­രില്‍ ഇ­ത്ത­രം സര്‍­ട്ടി­ഫി­ക്ക­റ്റു­കള്‍ സം­ഘ­ടി­പ്പി­ക്കാന്‍ ശ്ര­മം ന­ട­ത്തു­ന്നു­ണ്ടെ­ന്ന­ത് ഞെ­ട്ടി­പ്പി­ക്കു­ന്ന വി­വ­ര­മാ­ണ്.­
സ്­കൂള്‍ അ­ധി­കൃ­ത­രു­ടെ അ­പ്രീ­തി ഭ­യ­ന്ന് പ­ല വി­ദ്യാര്‍­ത്ഥി­കള്‍­ക്കും ര­ക്ഷി­താ­ക്കള്‍­ക്കും മൗ­നം പാ­ലി­ക്കേ­ണ്ടി­വ­രു­ന്നു­വെ­ന്ന­താ­ണ് ദു­ര­വ­സ്ഥ.

ക­ണ്ണൂ­ര്‍ ജില്ല­യില്‍ പെട്ട മ­ല­യോ­ര ഗ്രാ­മ­ത്തി­ലെ പ്ര­ശ­സ്­ത­മാ­യ ഹ­യര്‍­സെ­ക്ക­ന്‍ഡ­റി സ്­കൂള്‍ അ­ധി­കൃ­തര്‍ ഇ­ത്ത­ര­ത്തില്‍ ചി­ല സര്‍­ട്ടി­ഫി­ക്ക­റ്റു­കള്‍ സം­ഘ­ടി­പ്പി­ച്ച­ത് വി­വാ­ദ­മു­യര്‍­ത്തു­ക­യും പ­രാ­തി­ക്കി­ട­യാ­ക്കു­ക­യും ചെ­യ്­തി­ട്ടു­ണ്ട്. കു­ട്ടി­യു­ടെ­യോ ര­ക്ഷി­താ­ക്ക­ളു­ടെ­യോ അ­നു­മ­തി തേ­ടാ­തെ­യാ­ണ് ഈ സ്­കൂള്‍ ബു­ദ്ധി­മാ­ന്ദ്യ സര്‍­ട്ടി­ഫി­ക്ക­റ്റി­ന് വേ­ണ്ടി ക­രു­ക്കള്‍ നീ­ക്കി­യ­ത്. ഇ­തി­നെ­തി­രെ ഒ­രു ര­ക്ഷി­താ­വ് വിദ്യാഭ്യാസ വ­കു­പ്പ് അ­ധി­കൃ­തര്‍­ക്ക് പ­രാ­തി നല്‍­കി­ക്ക­ഴി­ഞ്ഞു.­

മോ­ഡ­റേ­ഷ­നും നി­ര­ന്ത­ര മൂല്യ­നിര്‍­ണ­യ­വു­മ­ട­ക്കം ജ­യി­ക്കാ­നു­ള്ള മാര്‍­ക്കി­ന് ധാ­രാ­ളം എ­ളു­പ്പ­വ­ഴി­കള്‍ ഉ­ണ്ടെ­ന്നി­രി­ക്കെ­യാ­ണ് കു­ട്ടി­ക­ളെ മാ­ന­സി­ക­മാ­യി അ­വ­ഹേ­ളി­ക്കു­ക­യും ത­ളര്‍­ത്തു­ക­യും ചെ­യ്യു­ന്ന ഇ­ത്ത­രം ബു­ദ്ധി­ശൂന്യ­­മാ­യ ത­ന്ത്ര­ങ്ങള്‍­ക്ക് സ്­കൂ­ളു­കള്‍ മു­തി­രു­ന്ന­ത്. ഓ­രോ വര്‍­ഷ­വും എ­സ്­എ­സ്­എല്‍­സി­ക്ക് സര്‍­വ്വ­കാ­ല റി­ക്കാര്‍­ഡാ­ണ് സം­സ്ഥാ­ന­ത്തു­ണ്ടാ­കു­ന്ന­ത്. ഇ­തു­മാ­യി ബ­ന്ധ­പ്പെ­ട്ട രേ­ഖ­കള്‍ പ­രി­ശോ­ധി­ച്ചാല്‍ ഇ­ത്ത­ര­ത്തില്‍ ഞെ­ട്ടി­പ്പി­ക്കു­ന്ന ക­ഥ­കള്‍ ക­ണ്ടെ­ത്താന്‍ ക­ഴി­യു­മെ­ന്ന് വിദ്യാഭ്യാസ പ്ര­വര്‍­ത്ത­കര്‍ ചൂ­ണ്ടി­ക്കാ­ട്ടു­ന്നു.

പ­രീ­ക്ഷ­യില്‍ തോ­റ്റു­പോ­കു­ന്ന ചി­ല കു­ട്ടി­കള്‍ മാ­ന­സി­ക വി­ഭ്രാ­ന്തി പ്ര­ക­ടി­പ്പി­ക്കു­ക­യും അ­രു­താ­ത്ത­തി­ന് മു­തി­രു­ക­യും ചെ­യ്യു­ന്ന­ത് ഒ­ഴി­വാ­ക്കാ­നാ­ണ് എ­ല്ലാ­വ­രെ­യും വി­ജ­യി­പ്പി­ക്കാന്‍ ഇ­ത്ത­ര­ത്തില്‍ ത­ന്ത്ര­ങ്ങള്‍ സ്വീ­ക­രി­ക്കേ­ണ്ടി­വ­രു­ന്ന­തെ­ന്നാ­ണ് സ്­കൂള്‍ അ­ധി­കൃ­ത­രു­ടെ ന്യാ­യീ­ക­ര­ണം.­

വി­ദ്യാര്‍­ത്ഥി­ക­ളെ അധ്യാപകര്‍ അ­ടി­ക്കാന്‍ പാ­ടി­ല്ലെ­ന്ന് നി­യ­മ­മു­ണ്ട്. അ­തി­നേ­ക്കാള്‍ മാ­ന­സി­ക പീ­ഢ­ന­മാ­ണ് ബു­ദ്ധി­മാ­ന്ദ്യ­മി­ല്ലാ­ത്ത­വ­രെ ബു­ദ്ധി­മാ­ന്ദ്യ­മു­ള്ള­വ­രാ­ക്കി മാ­റ്റു­ന്ന­തി­ലൂ­ടെ ചെ­യ്­തു­വ­രു­ന്ന­ത്. പു­തി­യ വിദ്യാഭ്യാസ  ബില്‍ പ്ര­കാ­രം ഒ­രു കു­ട്ടി­യെ വി­ഡ്ഡി­യെ­ന്ന് വി­ളി­ച്ചാല്‍ പോ­ലും അധ്യാപ­ക­നെ­തി­രെ ന­ട­പ­ടി­യെ­ടു­ക്കാന്‍ സാ­ധി­ക്കു­മെ­ന്നി­രി­ക്കെ­യാ­ണ് വി­ജ­യ­ശ­ത­മാ­ന­ത്തി­ന് വേ­ണ്ടി കു­ട്ടി­ക­ളെ പ­ര­സ്യ­മാ­യി ബു­ദ്ധി­മാ­ന്ദ്യ­മു­ള്ള­വ­രെ­ന്ന് പ്ര­ഖ്യാ പി­ക്കാന്‍ പ­ല സ്­കൂള്‍ മാ­നേ­ജ്‌­മെന്റു­ക­ളും ത­യ്യാ­റാ­കു­ന്ന­ത്.

Keywords : Kasaragod, SSLC, Students, School, Kerala, Exam, Certificate, Win, Teachers, Parents, Lost, Kasargodvartha, Malayalam News, Malayalam Vartha. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia