ടെമ്പോയുമായി കൂട്ടിയിടിച്ച ബൈക്കിന് തീപിടിച്ച് അധ്യാപകന്‍ മരിച്ചു
Feb 16, 2016, 20:55 IST
സുള്ള്യ : (www.kasargodvartha.com 16/02/2016) സുള്ള്യ അട്ക്കാറില്‍ ടെമ്പോയുമായി കൂട്ടിയിടിച്ച ബൈക്കിന് തീപിടിച്ച് അധ്യാപകന്‍ മരിച്ചു. സുള്ള്യ കെ വി ജി എഞ്ചിനീയറിങ് കോളജിലെ അധ്യാപകനും ബേള വിഷ്ണുമൂര്‍ത്തി നഗറില്‍ താമസക്കാരനുമായ മഹാബല കിരണ (30)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെയായിരുന്നു അപകടം.
കോളജില്‍ നിന്നും മടങ്ങവെയാണ് മഹാബല അപകടത്തില്‍ പെട്ടത്. ജാല്‍സൂര്‍ അടുക്കാര്‍ അയ്യപ്പഭജനമന്ദിരത്തിനടുത്ത് വെച്ച് എതിരെ വന്ന ടെമ്പോയില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബൈക്കിന് തീപിടിച്ചു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മഹാബലയുടെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ഛിന്നഭിന്നമായിരുന്നു.
ശിവശങ്കരഭട്ട് - പ്രേമ കുമാരി ദമ്പതികളുടെ ഏകമകനാണ്. ഭാര്യ: ഭവ്യശ്രീ. ഏകമകള്‍: അക്ഷയ.
Keywords : Badiyadukka, Accident, Death, Teacher, College, Kasaragod, Tempo.
ശിവശങ്കരഭട്ട് - പ്രേമ കുമാരി ദമ്പതികളുടെ ഏകമകനാണ്. ഭാര്യ: ഭവ്യശ്രീ. ഏകമകള്‍: അക്ഷയ.

Keywords : Badiyadukka, Accident, Death, Teacher, College, Kasaragod, Tempo.