സ്‌കൂളിലേക്ക് പോയി തിരിച്ചെത്തിയ ശേഷം യൂണിഫോം മാറ്റിവെച്ച് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി
Oct 25, 2016, 10:35 IST
നീലേശ്വരം: (www.kasargodvartha.com 25/10/2016) സ്‌കൂളിലേക്ക് പോയി തിരിച്ചെത്തിയ ശേഷം യൂണിഫോം മാറ്റിവെച്ച് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി ശിവജിത്തിനെയാണ് കാണാതായത്.
കണ്ടു കിട്ടുന്നവര്‍ 9946060945 എന്ന മൊബൈല്‍ നമ്പറിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Neeleswaram, House, school, Missing, complaint, Police, Investigation, School student goes missing.