city-gold-ad-for-blogger

അറിവ് നല്‍കുമ്പോള്‍ പുതുതലമുറയെ പ്രത്യേകം പരിഗണിക്കണം: കാന്തപുരം

ചെറുവത്തൂര്‍: (www.kasargodvartha.com 29/01/2016) അറിവ് പകര്‍ന്നു നല്‍കുന്നതില്‍ പുതുതലമുറയെ പ്രത്യേകം പരിഗണിക്കണമെന്നും അല്ലാത്തപക്ഷം അവര്‍ വഴിതെറ്റി പോകുമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. കുഴിഞ്ഞടി മര്‍കസുദ്ദഅ്‌വയില്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ ജനങ്ങള്‍ക്കും മാര്‍ഗ ദര്‍ശനം നല്‍കുന്നതും സത്യം കാണിച്ചുകൊടുക്കുന്നതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതു മതത്തില്‍പ്പെട്ടവരോടും മനുഷ്യത്തവും അനുകമ്പയും നല്ല ബന്ധവും സ്ഥാപിക്കണമെന്നുമാണ് ഖുര്‍ആന്‍ മാര്‍ഗ ദര്‍ശനം നല്‍കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ളിയാഉല്‍ മുസ്തഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. ടി സി മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു.

സയ്യിദ് ഹാമിം ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ഇ പി എം കുട്ടി മൗലവി സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ സ്ഥാപനത്തെ കുറിച്ച് പരിചയപ്പെടുത്തി. ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കെ പി സതീഷ് ചന്ദ്രന്‍, യൂസുഫ് മദനി, എം എ ലത്വീഫ്, വെങ്ങാട്ട് കുഞ്ഞിരാമന്‍, കെ പി അനൂപ് കുമാര്‍, ഹസന്‍, ഇ കെ മഹ് മൂദ് ഹാജി, പയ്യങ്കി, ഡോ. മുഹമ്മദലി, പി.കെ അബ്ദുല്ല മൗലവി, അഷ്‌റഫ് കരിപ്പൊടി, അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി, എം.എ ജഅഫര്‍ സ്വാദിഖ് സഅദി, അബ്ദുല്‍ റഹ് മാന്‍ മദനി, എ.വി അബ്ദുര്‍ റഹ് മാന്‍ ഹാജി, അബ്ദുല്‍ സലാം പോതാംകണ്ടം, ടി സി എ റഹ് മാന്‍ തുരുത്തി, സി എച്ച് അബ്ദുല്‍ റഹീം, എ അബ്ദുര്‍ റഹ് മാന്‍ ഹാജി, ഇ കെ അബ്ദുല്‍ വഹാബ് മാവിലാടം, എസ് പി അബ്ദുല്‍ റഹീം ഹാജി, ടി കെ സി മുഹമ്മദലി, എ കെ എം മുന്‍ഷി, അബ്ദുല്‍ ഖാദര്‍ മുംബൈ, എം എ ഹമീദ് ഹാജി, ടി കെ സി മുഹമ്മദ് കുഞ്ഞി, മുസദ്ദിഖ് ബാഖവി, പി അസിനാര്‍, അറാഫത്ത് ചെറുവത്തൂര്‍, അബ്ദുല്ല യു കെ കൈതക്കാട്, ഹംസന്‍ പയ്യങ്കി തുടങ്ങിയവര്‍ സംസാരിച്ചു. എ സി അബ്ദുല്‍ സലാം ഹാജി സ്വാഗതവും അഹ് മദ് മൗലവി നന്ദിയും പറഞ്ഞു.

അറിവ് നല്‍കുമ്പോള്‍ പുതുതലമുറയെ പ്രത്യേകം പരിഗണിക്കണം: കാന്തപുരം

Keywords : Kanthapuram, Inauguration, Kasaragod, Kanhangad, Knowledge.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia