Worm | പുഴുക്കൾ കാരണം കാസർകോട്ട് ഒരു സ്‌കൂളിന് അവധി നൽകി!

● മഞ്ചേശ്വരം ശ്രീമഠം അനന്തേശ്വര ക്ഷേത്രം ഹൈസ്കൂലാണ് സംഭവം.
● തിങ്കളാഴ്ച സ്കൂളിൽ അസംബ്ലിക്ക് ശേഷം വിദ്യാർഥികൾക്ക് ചൊറിച്ചിൽ അനുഭവപ്പെടാൻ തുടങ്ങി.
● ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പുഴുക്കളാണ് പ്രശ്നക്കാരെന്ന് കണ്ടെത്തിയത്.
● കുട്ടികൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
മഞ്ചേശ്വരം: (KasargodVartha) പുഴുക്കളുടെ അസാധാരണമായ ശല്യം കാരണം കാസർകോട്ട് ഒരു സ്‌കൂളിന് അപ്രതീക്ഷിത അവധി നൽകിയത് ശ്രദ്ധേയമായി. മഞ്ചേശ്വരം ശ്രീമഠം അനന്തേശ്വര ക്ഷേത്രം ഹൈസ്കൂലാണ് സംഭവം. സ്കൂൾ മുറ്റത്തെ നെല്ലിമരത്തിലും പരിസരപ്രദേശങ്ങളിലെ മരങ്ങളിലും കാണപ്പെട്ട പുഴുക്കളാണ് വിദ്യാർഥികളുടെ ദുരിതത്തിന് കാരണമായത്. പുഴുക്കളുടെ രോമം ശരീരത്തിൽ സ്പർശിച്ചതിനെ തുടർന്ന് വിദ്യാർഥികൾക്ക് ചൊറിച്ചിൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് സ്കൂൾ അധികൃതർ അടിയന്തര നടപടി സ്വീകരിച്ചത്.
തിങ്കളാഴ്ച സ്കൂളിൽ അസംബ്ലിക്ക് ശേഷം വിദ്യാർഥികൾക്ക് ചൊറിച്ചിൽ അനുഭവപ്പെടാൻ തുടങ്ങി. ക്രമേണ കൂടുതൽ കുട്ടികളിലേക്ക് ഇത് വ്യാപിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം അധ്യാപകർക്ക് മനസ്സിലായില്ല. തുടർന്ന് കുട്ടികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പുഴുക്കളാണ് പ്രശ്നക്കാരെന്ന് കണ്ടെത്തിയത്.
വിദ്യാർഥികളുടെ ആരോഗ്യത്തിന് മുൻഗണന നൽകി വ്യാഴാഴ്ച ഉച്ചയ്ക്കുശേഷവും വെള്ളിയാഴ്ചയും സ്കൂളിന് അവധി പ്രഖ്യാപിച്ചു. സ്കൂളും പരിസരവും ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. പുഴുക്കളെ നശിപ്പിക്കാനാവശ്യമായ പ്രതിരോധ മരുന്നുകൾ തളിച്ച് സ്കൂളും പരിസരവും വൃത്തിയാക്കി. കുട്ടികൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പത്തനംതിട്ട തോട്ടപ്പുഴശ്ശേരിയിലെ എൽപി സ്കൂളിലും സമാനമായ രീതിയിൽ ചൊറിയൻ പുഴുക്കളുടെ ശല്യം കാരണം സ്‌കൂളിന് അവധി നൽകിയിരുന്നു.
ഈ വാർത്ത പങ്കിടുകയും ഈ സാഹചര്യത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക!
A school in Kasaragod was closed temporarily after students faced irritation from worm hairs. Immediate action was taken to clean the area and ensure the students' health.
#WormsIssue #SchoolClosure #HealthConcerns #Kasaragod #PublicHealth #LocalNews