സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
Oct 17, 2016, 18:48 IST
ബദിയടുക്ക: (www.kasargodvartha.com 17/10/2016) സ്‌കൂള്‍ ഹെഡ്മാസ്റ്ററെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക കജംപാടി എ എല്‍ പി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ പെര്‍ള ബജകൂടലുവിലെ കൃഷ്ണമൂല്യ- ലക്ഷ്മി ദമ്പതികളുടെ മകന്‍ നന്ദഗോകുലി (55)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം. അസ്വസ്ഥതയുള്ളതിനാല്‍ തിങ്കളാഴ്ച സ്‌കൂളില്‍ പോകുന്നില്ലെന്ന് രാവിലെ ഭാര്യയോട് പറഞ്ഞിരുന്നു. എന്‍മകജെയിലെ ബാങ്കിലെ ജീവനക്കാരിയായ ഭാര്യ സുഗന്ധി രാവിലെ ബാങ്കിലേക്ക് പോയിരുന്നു. 11 മണിയോടെ ഭര്‍ത്താവിന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. ഇതേതുടര്‍ന്ന് വീട്ടില്‍ വന്ന് നോക്കിയപ്പോഴാണ് ഓടുമേഞ്ഞ വീടിന്റെ മേല്‍കൂരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
വിവരമറിഞ്ഞ് ബദിയടുക്ക പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഏക മകന്‍ നിരഞ്ജന്‍. സഹോദരങ്ങള്‍: നാരായണന്‍ (എന്‍മകജെ പഞ്ചായത്ത് മുന്‍ സെക്രട്ടറി), മഹാലിംഗ, ദേവകി, സുഗുണാവതി.

Keywords: Kasaragod, Kerala, Death, suicide, Police, Badiyadukka, school, Police, School headmaster found dead hanged.