Flash Mob | സ്‌കൂൾ കലോത്സവം: പ്രധാന കേന്ദ്രങ്ങളിൽ ഫ്ളാഷ് മോബ് നടത്തി
● ഉദിനൂർ സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഈ ആവേശകരമായ പരിപാടി അവതരിപ്പിച്ചത്.
● എല്ലായിടത്തും ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, അധ്യാപകർ, നാട്ടുകാർ എന്നിവർ ഊഷ്മളമായി സ്വീകരിച്ചു.
തൃക്കരിപ്പൂർ: (KasargodVartha) ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ പ്രചരണാർത്ഥം വിവിധ കേന്ദ്രങ്ങളിൽ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. ഉദിനൂർ സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഈ ആവേശകരമായ പരിപാടി അവതരിപ്പിച്ചത്.
രാവിലെ സ്‌കൂളിൽ നിന്നാരംഭിച്ച ഫ്ളാഷ് മോബ് തൃക്കരിപ്പൂർ, പടന്ന, തുരുത്തി, നിലേശ്വരം, കാഞ്ഞങ്ങാട്, ചെറുവത്തൂർ, കാലിക്കടവ് എന്നീ സ്ഥലങ്ങളിലെ ബസ് സ്റ്റാൻഡുകൾ, കവലകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിൽ എത്തിച്ചേർന്നു. എല്ലായിടത്തും ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, അധ്യാപകർ, നാട്ടുകാർ എന്നിവർ ഊഷ്മളമായി സ്വീകരിച്ചു.
ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ പി.വി. ലീന, ഹെഡ്‌മിസ്ട്രിസ് കെ. സുബൈദ എന്നിവർ ചേർന്നാണ് ഫ്ളാഷ് മോബ് ഉദ്ഘാടനം നിർവഹിച്ചത്. പി.ടി.എ പ്രസിഡന്റ് വി.വി. സുരേശൻ, സത്യൻ മാടക്കാൽ, മീഡിയ ചെയർമാൻ വിജിൻ ദാസ്, കൺവീനർമാരായ റഷീദ് മൂപ്പൻ്റ കത്ത്, സന്ദീപ്, വത്സൻ, പി.വി. മനുരാജ്, അഷ്റഫ് എന്നിവർ സംസാരിച്ചു.
#SchoolFestival, #FlashMob, #Udinoor, #Thrikarippur, #KeralaEvents, #PromotionalActivities