സ്‌കൂള്‍ കലോത്സവം ഞായറാഴ്ച സമാപിക്കും
Jan 5, 2013, 21:24 IST

കയ്യൂര്‍: നാല് ദിവസമായി കയ്യൂരെന്ന കര്‍ഷക ഗ്രാമത്തെ കലാ സാഗരത്തില്‍ അലിയിപ്പിച്ച കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം കലാശക്കൊട്ടിലേക്ക്. ജില്ലയുടെ വിവിധ സ്‌കൂളുകളില്‍ നിന്ന് മൂവായിരത്തിലധികം കലാപ്രതിഭകള്‍ മാറ്റുരക്കാനെത്തിയ കലോത്സവം അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ക്കും നിമിഷങ്ങള്‍ക്കും സാക്ഷിയായാണ് പരിസമാപ്തിയിലേക്ക് നീങ്ങുന്നത്. മത്സരപരിപാടികള്‍ ഞായറാഴ്ച വൈകുന്നേരത്തോടെ സമാപിക്കും. നൃത്ത നൃത്ത്യങ്ങളുള്‍പെടെയുള്ള അഴകാര്‍ന്ന മത്സരയിനങ്ങള്‍ ശനിയാഴ്ച രാത്രിയോടെ സമാപിക്കും.
മോഹിനിയാട്ടവും കേരള നടനവും നാടോടി നൃത്തവും പരിചമുട്ടുകളിയും ചവിട്ട് നാടകവും സംസ്‌കൃത നാടകങ്ങളും ദേശഭക്തിഗാനവും സംഘഗാനവും വന്ദേമാതരവും ശനിയാഴ്ച കലോത്സവ നഗരിയെ ലഹരിയിലാഴ്ത്തി. ജില്ലയുടെ കലാ-സാംസ്‌കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് കൊണ്ടാണ് മേള തുടരുന്നത്. ഞായറാഴ്ച തിരുവാതിരക്കളിയും ഗാനമേളയും സംഘനൃത്തവും സംഗീതോപകരണ വാദനവും ഓട്ടം തുള്ളലും അരങ്ങുണര്‍ത്തും. വൈകിട്ട് സമാപന സമ്മേളനം നിയമസ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും.
Keywords: Kerala School Kalolsavam, Kayyur, Kasaragod, Kerala, Dancne, Mohiniyattam, Malayalam News, Kalolsavam News.