city-gold-ad-for-blogger

കലോത്സവ തട്ടിപ്പ്; മ്യൂസിയം പോലീസ് ഉദുമയിലെത്തി

ഉദുമ: (www.kasargodvartha.com 19/05/2015) വ്യാജരേഖയുണ്ടാക്കി ലോകായുക്തയെ തെറ്റിദ്ധരിപ്പിച്ച് ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പങ്കെടുത്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി തിരുവനന്തപുരം മ്യൂസിയം പോലീസ് ഉദുമയിലെത്തി.

ലോകായുക്തയുടെ നിര്‍ദേശമനുസരിച്ച്  ഈ സംഭവത്തില്‍ മ്യൂസിയം പോലീസ് മൂന്നു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മ്യൂസിയം പോലീസ് അഡീ. എസ്.പി. ജെ. ജയരാജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അലക്‌സ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനെത്തിയത്. തിങ്കളാഴ്ച ഇവര്‍ രക്ഷിതാക്കളില്‍ നിന്ന് തെളിവെടുത്തു. ചൊവ്വാഴ്ച ഉദുമ സ്‌കൂളിലെത്തിയ  സംഘം യുവജനോത്സവ രേഖകള്‍ പരിശോധിച്ചു. കാസര്‍കോട് വിദ്യാഭ്യാസ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ സി. രാഘവന്‍ സ്‌കൂളിലെത്തി. അദ്ദേഹത്തില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു.
കലോത്സവ തട്ടിപ്പ്; മ്യൂസിയം പോലീസ് ഉദുമയിലെത്തി

ജില്ലാ മേളയില്‍ പങ്കെടുക്കാതെ സംഘനൃത്തവും വ്യാജ രേഖകള്‍ ഹാജരാക്കി ദേശഭക്തിഗാനം, ചവിട്ടുനാടകം എന്നീ ഇനങ്ങളിലായി ഉദുമ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീം പങ്കെടുത്തുവെന്ന പരാതിയെ തുടര്‍ന്ന് ക്രിമിനല്‍ കേസെടുക്കാന്‍ ജസ്റ്റിസ് പയസ് കുര്യാക്കോസും ജസ്റ്റിസ് കെ.പി. ബാലകൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.

ലോകായുക്ത അസി. രജിസ്ട്രാറുടെ പരാതിയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം സംഘനൃത്തം, ചവിട്ടുനാടകം, ദേശഭക്തിഗാനം എന്നീ ഇനങ്ങളില്‍ മത്സരിക്കാനായി വ്യാജരേഖ ഹാജരാക്കിയവര്‍ക്കെതിരെയാണ് കേസെടുത്തത്. അപ്പീലിനായി ഹര്‍ജി, വക്കാലത്ത് നല്‍കിയവര്‍, വ്യാജ രേഖകള്‍ സംഘടിപ്പിച്ചവരടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തി കേസില്‍ പ്രതി ചേര്‍ക്കുന്നതിന് മുന്നോടിയായാണ് മ്യൂസിയം പോലീസ് ഉദുമയിലെത്തിയത്.

സംസ്ഥാനമേളയില്‍ പങ്കെടുക്കുന്നതിനായി ലോകായുക്തയില്‍ അപ്പീല്‍ നല്‍കിയ ഹര്‍ജി അപേക്ഷയില്‍ ടീം ലീഡര്‍മാരുടെ രക്ഷിതാക്കളായ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ കെ.വി. കുഞ്ഞിരാമന്‍, ഉദുമ വള്ളിവയലിലെ പ്രഭാകരന്‍, ഉദുമ കൊപ്പലിലെ പി.കെ. പ്രഭാകരന്‍ എന്നിവര്‍ ലോകായുക്തയില്‍ ഹാജരായി കാരണം ബോധിപ്പിച്ചിരുന്നു. ഇവര്‍ മൂവരും ഹര്‍ജിയില്‍ ഒപ്പിട്ടു നല്‍കിയില്ലെന്നാണ് ലോകായുക്തയെ ബോധിപ്പിച്ചിരുന്നത്.

ഇതേ തുടര്‍ന്നാണ് കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടത്. കലോത്സവ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പാളായിരുന്ന മാങ്ങാട്ടെ പ്രഭാകരന്‍, സ്‌കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപകന്‍ ഉദുമയിലെ അഭിറാം, രക്ഷിതാവ് വള്ളിവയലിലെ പ്രഭാകരന്‍ എന്നിവര്‍ക്കെതിരെ ബേക്കല്‍ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇവര്‍ക്ക് പിന്നീട് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Udma, School, Kasaragod, Kerala, Museum Police, Fraud, Investigation Team.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia