city-gold-ad-for-blogger

മലയോര പ്രവേശനോത്സവം കൗതുകം പകര്‍ന്നു

മലയോര പ്രവേശനോത്സവം കൗതുകം പകര്‍ന്നു


കുറ്റിക്കോല്‍: അക്ഷര ദീപം കൊളുത്തിയും ആടിയും പാടിയും മധുരം നുണഞ്ഞും സമ്മാനങ്ങള്‍ കൈമാറിയും മലയോരത്ത് പ്രവേശനോത്സവം പുതിയ അനുഭവമായി. ആദ്യമായി സ്‌കൂളിലെത്തിയ കുരുന്നുകളെയും നാലാം ക്ലാസും ഏഴാം ക്ലാസും കഴിഞ്ഞ് തുടര്‍പഠനത്തിന് പുതിയ വിദ്യാലയങ്ങളിലെത്തിയവരേയും പൂ നല്‍കിയും പൂക്കള്‍ വിതറിയും കിരീടവും ബാഡ്ജും ധരിപ്പിച്ചും ബലൂണ്‍ നല്‍കിയും മുതിര്‍ന്ന കുട്ടികളും അധ്യാപകരും പിടിഎയും സ്‌കൂള്‍ സംരക്ഷണ സമിതി അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു. പുതുതായി ചേര്‍ന്ന കുട്ടികള്‍ക്ക് വിവിധ ക്ലബുകളും സ്ഥാപനങ്ങളും വ്യക്തികളും പഠനോപകരണങ്ങളും മറ്റ് സമ്മാനങ്ങളും വിതരണം ചെയ്തു.

കുറ്റിക്കോല്‍ പഞ്ചായത്ത്തല ഉദ്ഘാടനം കുറ്റിക്കോല്‍ എയുപി സ്‌കൂളില്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സജു അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ സി ബാലകൃഷ്ണന്‍ അധ്യക്ഷനായി. മെഡിക്കല്‍ എന്‍ട്രന്‍സില്‍ ജില്ലയില്‍ രണ്ടാം റാങ്ക് നേടിയ ജതീഷ് മോഹന്‍, പഞ്ചായത്തില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ദീപേഷ്, അശ്വിന്‍ബാബു, ഗോകുല്‍, ജസ്‌ന സണ്ണി എന്നിവരെ അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭദ്ര മോഹനന്‍, പി ഗോപി, ഡോ. എം നാരായണന്‍ നായര്‍, ബി ചാത്തുക്കുട്ടി, എച്ച് അനിത, ശ്യാമള എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ കെ രാഘവന്‍ സ്വാഗതം പറഞ്ഞു.

മലയോര പ്രവേശനോത്സവം കൗതുകം പകര്‍ന്നു
ബേഡഡുക്ക പഞ്ചായത്തുതല ഉദ്ഘാടനം കൊളത്തൂര്‍ ഗവ. ഹൈ സ്‌കൂളില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനന്തന്‍ ഉദ്ഘാടനം ചെയ്തു. പി ലക്ഷ്മി അധ്യക്ഷയായി. പത്താം ക്ലാസില്‍ വിജയിച്ച കുട്ടികളെ കെ കുഞ്ഞിരാമന്‍ എംഎല്‍എ അനുമോദിച്ചു. പത്താം ക്ലാസിലെ ആദ്യബാച്ചായി പരീക്ഷയെഴുതിയ മുഴുവന്‍ കുട്ടികളും വിജയിച്ചിരുന്നു. ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഓമന രാമചന്ദ്രന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സി സുശീല, കെ കാര്‍ത്യായണി, കെ ബാലകൃഷ്ണന്‍, കെ വി ഭാസ്‌കരന്‍, രാധാകൃഷ്ണന്‍ ചാളക്കാട്, സന്തോഷ് തോരപ്പുനം, ടി വി മല്ലിക, വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ മധുകുമാര്‍ സ്വാഗതം പറഞ്ഞു.

കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി വരദരാജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുകുമാരന്‍ പായം അധ്യക്ഷനായി. എം ഭാസ്‌കരന്‍, എ ദാമോദരന്‍, ബി സി രാഘവന്‍, ജ്യോതി, ഹെഡ്മാസ്റ്റര്‍ എന്‍ എസ് പത്മനാഭ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ലളിതി വള്ളേ്യാട്ട് സ്വാഗതവും കരുണാകരന്‍ നന്ദിയും പറഞ്ഞു. കുണ്ടൂച്ചി ഗവ. എല്‍പി സ്‌കൂളില്‍ പഞ്ചായത്തംഗം എം പുഷ്പലത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് രാമകൃഷ്ണന്‍ അധ്യക്ഷനായി. സുനിത, ടി കുഞ്ഞമ്പു എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് മേരി ജോസഫ് സ്വാഗതവും ദിവ്യ നന്ദിയും പറഞ്ഞു.

മുന്നാട് ഹൈസ്‌കൂളില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനന്തന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ മാധവന്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഓമന രാമചന്ദ്രന്‍, ടി രാഘവന്‍, ലത ഗോപി എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ഇ പി രാജഗോപാലന്‍ സ്വാഗതവും ഫിലിപ്പ് ചെറുകരക്കുന്നേല്‍ നന്ദിയും പറഞ്ഞു. മുന്നാട് എയുപി സ്‌കൂളില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനന്തന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി സി മധുസൂദനന്‍ അധ്യക്ഷനായി. കെ ബാലകൃഷ്ണന്‍, ടി കൃഷ്ണന്‍, കെ പി വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ടി എം ജോണി സ്വാഗതം പറഞ്ഞു.
മാണിമൂല ജിഎല്‍പി സ്‌കൂളില്‍ പഞ്ചായത്തംഗം വി കെ അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ബിജു മാണിമൂല അധ്യക്ഷനായി. കെ ഗോപാലന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. എം മുഹമ്മദ്, കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ദാമോദരന്‍ സ്വാഗതവും സീതാറാം നന്ദിയും പറഞ്ഞു. മാനടുക്കം ജിയുപി സ്‌കൂളില്‍ പഞ്ചായത്തംഗം ലില്ലി തോമസ് ഉദ്ഘാടനം ചെയ്തു. വി ശ്രീധരന്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ വി ഡി ബാബുരാജ് സ്വാഗതം പറഞ്ഞു.

ശങ്കരംപാടി കെസിഎന്‍എംഎഎല്‍പി സ്‌കൂളില്‍ ഒന്നാം ക്ലാസിലെ കുട്ടികള്‍ നീളത്തില്‍ സ്ഥാപിച്ച ഒറ്റ ക്യാന്‍വാസില്‍ ചിത്രം വരച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി ജെ പോള്‍ അധ്യക്ഷനായി. കുരുന്നുകള്‍ വരച്ച ചിത്രം മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ പെയിന്റ് ചെയ്ത് ഭംഗിയാക്കി. പി മോഹനന്‍ ചാടകം, സുജാത എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ പി എ ജോസഫ് സ്വാഗതം പറഞ്ഞു. പടുപ്പ് തവനം ജിഎല്‍പി സ്‌കൂളില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭദ്ര മോഹനന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം എ ബേബി അധ്യക്ഷനായി. കെ എന്‍ രാജന്‍, മുഹമ്മദ്കുട്ടി എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശാന്തമ്മ ടി കുരുവിള സ്വാഗതവും സൗദാമിനി നന്ദിയും പറഞ്ഞു. കരിവേടകം എയുപി സ്‌കൂളില്‍ റവ. ഫാ. തോമസ് പയ്യമ്പള്ളി ഉദ്ഘാടനം ചെയ്തു. കെ ജെ രാജു അധ്യക്ഷനായി. ഗീത രാധാകൃഷ്ണന്‍, മാര്‍ട്ടിന്‍ എന്നിവര്‍ സംസാരിച്ചു.

ബേത്തൂര്‍പാറ ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ പഞ്ചായത്തംഗം സി രാധ ഉദ്ഘാടനം ചെയ്തു. ബി ബാലകൃഷ്ണന്‍ അധ്യക്ഷനായി. കെ കെ ശോഭന പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ പി വി പ്രീത, ഹെഡ്മാസ്റ്റര്‍ വി സി ജയകുമാര്‍, കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എം ദാമോദരന്‍ സ്വാഗതവും എ ദാമോദരന്‍ നന്ദിയും പറഞ്ഞു.

Keywords: School Entrance Ceremony, Kuttikkol, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia