ജില്ലാ സ്കൂള്‍ പ്രവേശനോത്സവം കുമ്പള ജിഎസ്ബിഎസില്‍
Jun 1, 2012, 11:20 IST
കാസര്‍കോട്: ജില്ലാ സ്കൂള്‍ പ്രവേശനോത്സവം നാലിന് രാവിലെ പത്തിന് കുമ്പള ജിഎസ്ബിഎസില്‍ നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. പി ബി അബ്ദുള്‍റസാഖ് എംഎല്‍എ അധ്യക്ഷനാകും. എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന് സ്കൂള്‍ തറ ഇന്റര്‍ലോക്കും കെ കുഞ്ഞിരാമന്‍ (ഉദുമ) അടുക്കളയും കെ കുഞ്ഞിരാമന്‍ വിത്ത് വിതരണവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി പുസ്തക വിതരണവും ഉദ്ഘാടനം ചെയ്യും. ഹരിത ജീവനം പദ്ധതി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ഷുക്കൂറും യൂണിഫോം വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി എച്ച് റംലയും നിര്‍വഹിക്കും. രാവിലെ 9.30ന് കുമ്പള ടൌണില്‍നിന്ന് വിളംബര ഘോഷയാത്രയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ എ കരുണാകരന്‍, കെ ജെ ജോണി, ബി രജനി, പി രവീന്ദ്ര, സുലൈമാന്‍ കരിവെള്ളൂര്‍, കെ സൌമ്യലത, എം ഷീബ എന്നിവര്‍ പങ്കെടുത്തു.
Keywords: School entrance ceremony, Kumbala GSBS
Keywords: School entrance ceremony, Kumbala GSBS