സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണ മേന്മ വര്‍ദ്ധിപ്പിക്കുക
Apr 18, 2012, 05:00 IST
പരവനടുക്കം: സ്‌കൂള്‍വിദ്യാഭ്യാസത്തിന്റെ ഗുണ മേന്മവര്‍ദ്ധിപ്പിക്കുന്നതിനായി പഠന രീതി മെച്ചപ്പെടുത്തി അധ്യാപക ശാക്തീകരണം വിലയിരുത്താന്‍ രീതി ശാസ്ത്രീയമാക്കി സാമൂഹ്യ പ്രാദേശിക പങ്കാളിത്തം ഉറപ്പുവരുത്തികൊണ്ട് വിദ്യാഭ്യാസ മേഖലയിലെ വൈവിധ്യവല്‍ക്കരണത്തിനും, ഗുണമേന്മയും അടിയന്തിര പ്രാധാന്യം നല്‍കണമെന്ന് തലക്ലായി ജ്വാല വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിച്ച സംവാദത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസരംഗത്തെ പരിഷ്‌കാരങ്ങള്‍ എന്ന വിഷയം കെ.രാജേഷ് അവതരിപ്പിച്ചു. ഒ.എന്‍. രഞ്ജിത്ത് മോഡറേറ്ററായിരുന്നു. പി. പ്രശാന്ത്, കെ.എം. അഭിരാജ്, ആര്‍.ശ്യാമ പ്രസാദ്, കെ. പ്രജീഷ്, കൃപേഷ് പാലിച്ചിയടുക്കം, എ.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. എസ്.വി അശോക് കുമാര്‍ സ്വാഗതവും എം.അരുണ്‍കുമാര്‍ നന്ദിയും പറഞ്ഞു.
Keywords: Paravanadukkam, Kasaragod, School