കാസര്‍കോട് ഗവ. സ്‌കൂളിന്റെ മതില്‍ മഴയില്‍ തകര്‍ന്നു
Jun 23, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 23.06.2016) കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ മതില്‍ കനത്ത മഴയില്‍ തകര്‍ന്നു. വ്യാഴാഴ്ച രാവിലെയാണ് സ്‌കൂള്‍ മതില്‍ തകര്‍ന്ന നിലയില്‍ കണ്ടത്. മതിലിടിഞ്ഞ് സമീപത്തെ റോഡിലേക്ക് വീണതിനാല്‍ ഗതാഗതം അല്‍പ്പനേരം തടസപ്പെട്ടു. നാട്ടുകാരെത്തി മണ്ണ് റോഡില്‍ നിന്നും നീക്കിയതോടെയാണ് ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിച്ചത്.
രണ്ട് ദിവസം മുമ്പ് ഈ ഭാഗത്ത് മരം പൊട്ടി വൈദ്യുതി ലൈനിലേക്ക് വീഴുകയും ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. നാട്ടുകാര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. എന്നാല്‍ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ബന്ധപ്പെട്ട അധികാരികള്‍ തിരിഞ്ഞുനോക്കാറില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതിനുമുമ്പും സ്‌കൂള്‍ മതില്‍ ഇടിഞ്ഞുവീണിരുന്നു. കുട്ടികള്‍ നടന്നുവരുന്ന സമയത്ത് മതില്‍ തകര്‍ന്നിരുന്നുവെങ്കില്‍ വന്‍ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. മതില്‍ നിര്‍മ്മാണത്തില്‍ ക്രമക്കേടുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
Keywords: Kasaragod, Rain, School, Students, Heavy Rain, Thursday, Tree, Electric line, Erupt Traffic, Morning.