Accident | സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം
Updated: Jul 8, 2024, 13:23 IST
സീതാംഗോളി-പെര്‍ള റൂടില്‍ പുത്തിഗെ ബാഡൂരിലാണ് സംഭവം
കാസർകോട്: (KasargodVartha) സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു. വൻ ദുരന്തമാണ് ഒഴിവായത്. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ സീതാംഗോളി-പെര്‍ള റൂടില്‍ പുത്തിഗെ പഞ്ചായതിലെ ബാഡൂരിലുള്ള വളവിലാണ് അപകടം. സ്‌കൂള്‍ ബസില്‍ രണ്ട് വിദ്യാർഥികളും ഡ്രൈവറും ആയയും ഉണ്ടായിരുന്നതായാണ് വിവരം.
ഷിറിയ കുനില്‍ സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. വിദ്യാർഥികളെ കയറ്റാൻ പോകുന്ന സമയത്താണ് അപകടം ഉണ്ടായത് എന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.
ഈ റൂടില്‍ നിരന്തരം അപകടം ഉണ്ടാകുന്ന വളവിലാണ് തിങ്കളാഴ്ച രാവിലെയും അപകടം ഉണ്ടായത്. റോഡരികില്‍ സുരക്ഷാവേലി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതര്‍ കണ്ടില്ലെന്ന മട്ടാണ് നടിക്കുന്നതെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.