സ്‌കൂള്‍ബസ് റെയില്‍വെ ട്രാക്കില്‍ കുടുങ്ങി; ഒഴിവായത് വന്‍ദുരന്തം
Jul 14, 2016, 12:11 IST
കാസര്‍കോട്: (www.kasargodvartha.com 14/07/2016) സ്വകാര്യ സ്‌കൂള്‍ ബസ് റെയില്‍വെ ട്രാക്കില്‍ കുടുങ്ങിയത് പരിഭ്രാന്തി പരത്തി. തീവണ്ടി എത്തുമ്പോഴേക്കും നാട്ടുകാര്‍ ബസ് ട്രാക്കില്‍ നിന്ന് തള്ളിനീക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വ്യാഴാഴ്ച രാവിലെ 9.30 മണിയോടെ ഹൊസങ്കടി റെയില്‍വേ ഗേറ്റിലാണ് സംഭവം.
അറുപതോളം കുട്ടികളുമായി ആനക്കല്ല് ഭാഗത്ത് നിന്ന് മഞ്ചേശ്വരത്തെ സ്വകാര്യ സ്‌കൂളിലേക്ക് പോവുകയായിരുന്ന ബസാണ് ട്രാക്കില്‍ അകപ്പെട്ടത്. തിരുവനന്തപുരം - മംഗളൂരു മലബാര്‍ എക്‌സ്പ്രസ് കടന്നുപോയതിനുശേഷം ഗേറ്റ് തുറന്നപ്പോഴാണ് ബസ് ട്രാക്കിലേക്ക് നീങ്ങിയത്. ബസിന്റെ തകരാറ് മൂലം എഞ്ചിന്‍ പ്രവര്‍ത്തനം നിലച്ചു.
മംഗളൂരു ഭാഗത്തുനിന്ന് ചരക്ക് വണ്ടി വരാനുള്ള സമയമായതിനാല്‍ കുട്ടികള്‍ ഭയചകിതരായി നിലവിളിക്കാന്‍ തുടങ്ങിയിരുന്നു. നാട്ടുകാരും ഡ്രൈവറും ചേര്‍ന്ന് ബസ് തള്ളി ട്രാക്കില്‍ നിന്ന് റോഡിലേക്ക് മാറ്റിയതോടെയാണ് എല്ലാവര്‍ക്കും ശ്വാസം നേരെ വീണത്. പിന്നീട് ഗേറ്റ് അടച്ച ഉടനെ ട്രെയിന്‍ കടന്നുപോവുകയായിരുന്നു.
Keywords : School, Bus, Railway-gate, Natives, Train, Kasaragod, School bus trapped in railway track.