സ്‌കൂള്‍ ബസ് ഓവു ചാലില്‍ വീണു; ഒഴിവായത് വന്‍ ദുരന്തം
Jan 25, 2013, 19:37 IST
കാസര്‍കോട്: സ്‌കൂള്‍ ബസ് ഓവുചാലില്‍ വീണു. ഭാഗ്യം കൊണ്ട് വന്‍ ദുരന്തം ഒഴിവായി. എരുതുംകടവ് എന്‍.എ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളുമായി പോവുകയായിരുന്ന കെ.എല്‍. 14 എഫ്. 9858 നമ്പര്‍ ബസാണ് നായന്‍മാര്‍മൂലയില്‍ അപകടത്തില്‍പെട്ടത്.
ബസിന്റെ സ്റ്റിയറിംഗ് പൊട്ടിയതിനെതുടര്‍ന്നാണ് ബസിന്റെ നിയന്ത്രണം നഷ്ടമായത്. ബസില്‍ നിറയെ വിദ്യാര്‍ത്ഥിനികളുണ്ടായിരുന്നു. ബസ് ഓവു ചാലില്‍ വീണ് പെട്ടന്ന് നിന്നതിനാലാണ് ആര്‍ക്കും പരിക്കേല്‍ക്കാതിരുന്നത്. ബസില്‍ നിന്നും കുട്ടികളെ നാട്ടുകാരാണ് പുറത്തെത്തിച്ചത്.

Keywords: Kasaragod, School Bus, Students, Accident, Kerala, N.A. Girls School, Eruthum Kadavu, Nayanmaramoola, Starring, Malayalam News, Kerala Vartha, Kasargod, News, School bus accident in Naimarmoola