സ്‌കൂള്‍ വാനില്‍ ടെമ്പോയിടിച്ച് ഡ്രൈവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിക്ക്
Jul 27, 2017, 17:32 IST
ചെമ്മനാട്: (www.kasargodvartha.com 27.07.2017) കെ എസ് ടി പി റോഡില്‍ സ്ഥാപിച്ച സ്പീഡ് ബ്രേക്കര്‍ അപകടം പതിവാക്കുന്നു. സ്‌കൂള്‍ വാനില്‍ ടെമ്പോയിടിച്ച് ഡ്രൈവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് ചെമ്മനാട് മുണ്ടാങ്കുലത്താണ് അപകടമുണ്ടായത്. ചെമ്മനാട് ഗവ. യു.പി സ്‌കൂള്‍ വാനാണ് അപകടത്തില്‍പെട്ടത്.
എതിരെ നിന്നും വരുന്ന വാഹനങ്ങള്‍ക്കു കടന്നു പോകാനായി സ്പീഡ് ബ്രേക്കറിന് സമീപം സ്‌കൂള്‍ വാന്‍ നിര്‍ത്തിയിട്ടതായിരുന്നു. ഇതിനിടയിലാണ് എതിരെ നിന്നും അമിത വേഗത്തിലെത്തിയ ടെമ്പോ സ്‌കൂള്‍ വാനിലിടിച്ച്. അപകടത്തില്‍ ഡ്രൈവര്‍ ചെമ്മനാട് കൊമ്പനടുക്കത്തെ മാഹിനും (45), ഏഴോളം വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു.
പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാര്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ടെമ്പോ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accident, Injured, Students, School bus accident in Chemnad