city-gold-ad-for-blogger

സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് മൂന്നുപേര്‍ക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് മൂന്നുപേര്‍ക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
മഞ്ചേശ്വരം: അറ്റകുറ്റപണിക്കിടെ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് മുന്നുപേര്‍ക്ക് പരിക്കേറ്റു. ബേക്കൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ യു.പി വിഭാഗം കെട്ടിടമാണ് ബുധനാഴ്ച വൈകിട്ട് തകര്‍ന്നുവീണത്.

ഉപ്പള മണ്ണംകുഴിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എം.എ അഫ്രോസ്(34), കര്‍ണാടക സൂറത്ത്കല്ലിലെ സതീശന്‍(30), കര്‍ണാടക ഷിമോഗയിലെ നാരായണ നായിക്(45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൈക്കമ്പ സൊസൈറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാരായണ നായികിന്റെ നില ഗുരുതരമാണ്.

സ്‌കൂള്‍ വിട്ട് അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കെട്ടിടം തകര്‍ന്ന് വീണത്. ഓട് മാറ്റിവെച്ച് ശേഷം തിരിച്ചിറങ്ങുന്നതിനിടയില്‍ മേല്‍ക്കൂര തകര്‍ന്ന് വീഴുകയായിരുന്നു. ജോലിയോടനുബന്ധിച്ച് ബുധനാഴ്ച ഈ കെട്ടിടത്തില്‍ ക്ലാസുകള്‍ നടന്നിരുന്നില്ല. വ്യാഴാഴ്ച ക്ലാസ് തുടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്. വേനലവധി സമയത്ത് എടുക്കേണ്ട ജോലികള്‍ സ്‌കൂള്‍ ആരംഭിക്കുന്നത് വരെ നീട്ടി വെച്ചത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Keywords:  Manjeshwaram, Building, collapse, school, Kasaragod  







Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia