സ്കൂൾ കുട്ടികളെ കയറ്റി പോകുകയായിരുന്ന ഓട്ടോറിക്ഷ റോഡിലെ നടപ്പാതയിൽ തട്ടി മറിഞ്ഞ് അപകടം; വിദ്യാർഥികൾക്ക് പരിക്ക്
● അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന എട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു
● ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണ്
● കീഴൂർ കടപ്പുറത്തെ ഉമേശൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്
കാസർകോട്: (KasargodVartha) കീഴൂരിൽ നിന്ന് സ്കൂളിലേക്ക് വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ റോഡിലെ നടപ്പാതയിൽ തട്ടി അപകടത്തിൽപ്പെട്ടു. 2026 ജൂലൈ 22 ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ കാസർകോട് എം ജി റോഡിൽ ഫോർട്ട് റോഡ് - ചക്കര ബസാർ കവലയ്ക്ക് സമീപമാണ് സംഭവം. കീഴൂർ കടപ്പുറത്തെ ഉമേശൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.
വിദ്യാർഥികളുമായി കാസർകോട്ടെ മഡോണ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് നടപ്പാതയുടെ സ്ലാബിൽ തട്ടി നിയന്ത്രണം നഷ്ടമായത്. തുടർന്ന് ഓട്ടോറിക്ഷ മറിയുകയായിരുന്നുവെന്നാണ് വിവരം.

ഓട്ടോറിക്ഷയിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് നിസാര പരിക്കേറ്റു. കുട്ടികളെ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരോഗ്യനില തൃപ്തികരം
എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. നാട്ടുകാരും വഴിയാത്രക്കാരും ചേർന്നാണ് അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ ഉയർത്തി വിദ്യാർഥികളെ ആശുപത്രിയിലേക്ക് മാറ്റിയത്.
ആരോഗ്യനില തൃപ്തികരം
എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. നാട്ടുകാരും വഴിയാത്രക്കാരും ചേർന്നാണ് അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ ഉയർത്തി വിദ്യാർഥികളെ ആശുപത്രിയിലേക്ക് മാറ്റിയത്.
അപകടത്തിൽ പരിക്കേറ്റ വിദ്യാർഥികൾ
1.റിയ (7) – രണ്ടാം ക്ലാസ്, ടിഐഎൽപി സ്കൂൾ, പള്ളം
2.ദീപ്ന (12) – ഏഴാം ക്ലാസ്, ജിയുപി സ്കൂൾ, കാസർകോട്
3.അനശ്വര (11) – ഏഴാം ക്ലാസ്, ജിയുപി സ്കൂൾ, കാസർകോട്
4.ആരാധ്യ (11) – ഏഴാം ക്ലാസ്, മഡോണ യുപി സ്കൂൾ
5.മറിയം (11) – ഏഴാം ക്ലാസ്, മഡോണ യുപി സ്കൂൾ
6.ആർവിൻ (7) – രണ്ടാം ക്ലാസ്, മഡോണ എയുപി സ്കൂൾ
7.അധർവ് (6) – ഒന്നാം ക്ലാസ്, ജിയുപി സ്കൂൾ, കാസർകോട്
8.നിഹാൻ (6) – ഒന്നാം ക്ലാസ്, ജിയുപി സ്കൂൾ, കാസർകോട്
ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: School students sustained minor injuries as their autorickshaw overturned.
#KasaragodNews #RoadAccident #SchoolStudents #KeralaNews #LocalNewsMalayalam #AutoRickshawAccident #RenuNews







