സ്‌കൂളില്‍ അക്രമം നടത്തിയ ക്ലബ്ബ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Apr 3, 2012, 11:37 IST
കുമ്പള: സ്‌കൂളില്‍ അക്രമം നടത്തിയ ക്ലബ്ബ് പ്രവര്‍ത്തകര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. ഷിറിയ ഹൈസ്‌കൂളിലെ ഹെഡ്മിസ്ട്രസ് ഗീതയുടെ പരാതിയിലാണ് ഷിറിയ സെലക്ടഡ് ആര്‍ട്ട് ആന്റ് സ്‌പോര്‍ട് ക്ലബ്ബ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തത്. മാര്‍ച്ച് 25ന് സ്‌കൂളില്‍ അതിക്രമിച്ച് കടന്ന ഫര്‍ണ്ണീച്ചറുകളും പഠനോപകരണങ്ങളും നശിപ്പിച്ചതില്‍ 5,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് പരാതി.
Keywords: Kasaragod, Attack, Case, Club, School