വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
Jun 8, 2012, 15:23 IST
കാസര്‍കോട്: വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് വഴി നല്‍കുന്ന ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ ഉള്ള കോഴ്‌സുകള്‍ക്കും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്കും പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം.
കേരള ഗവ.സ്ഥാപനത്തിലോ കേരള ഗവ.എയ്ഡഡ് സ്ഥാപനത്തിലോ കേന്ദ്രീയ വിദ്യാലയങ്ങളിലോ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷാവസാന പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് ലഭിക്കുകയും അവരുടെ രക്ഷാകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയും ആയിരിക്കണം. അപേക്ഷാ ഫോറവും വിശദവിവരങ്ങളും www.sainikwelfarekerala.org ല്‍ ലഭ്യമാണ്. അപേക്ഷയില്‍ 2 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതാണ്. അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഒക്‌ടോബര്‍ 20 നകം സമര്‍പ്പിക്കണം.
Keywords: Scholarship, Ex army, Childrens, Kasaragod