മണല്‍ ക്ഷാമം, ഒത്തുകളി അവസാനിപ്പിക്കണം: എസ്.ടി.യു
Jun 21, 2012, 15:50 IST
ജില്ലാ ഭരണകൂടം നടപ്പിലാക്കിയ ഇ-മണല്‍ സംവിധാനം നിലവില്‍ വന്നതോടെയാണ് മണലിന് ക്ഷാമവും വിലവര്‍ദ്ധനവുമുണ്ടായത്. ഇത് മണല്‍ മാഫിയകളും ജില്ലാ ഭരണകൂടവും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് സംശയിക്കുന്നു. മണലിന് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് ആയിരക്കണക്കിന് തൊഴിലാളികളെ പട്ടിണിക്കിടുന്നതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതും അംഗീകരിക്കാന്‍ കഴിയില്ല. ആവശ്യാനുസരണം മണല്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനും തൊഴിലാളികളുടെ ജോലി സംരക്ഷിക്കുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂന:സ്ഥാപിക്കുന്നതിനും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Kasaragod, STU, K.P Mohammed Ashraf.