 |
ഏകദിന പരിശീലന പരിപാടി വിദ്യാനര്‍ ചെറുകിട വ്യവസായ ഹാളില്‍ ജില്ലാ കലക്ടര്‍ വി.എന്‍ ജിതേന്ദ്രന്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്യുന്നു. |
കാസര്‍കോട്: വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ജില്ലയിലെ എസ്.സി പ്രമോട്ടര്‍മാര്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ വി.എന്‍ ജിതേന്ദ്രന്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.കെ കിഷോര്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ കിലയിലെ ഡോ. അബി ജോര്‍ജ്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ കെ.ജി ശങ്കരനാരായണന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ സി. ലീലാവതി സ്വാഗതവും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ കെ. ദയാനന്ദ നന്ദിയും പറഞ്ഞു. വിദ്യാനര്‍ ചെറുകിട വ്യവസായ ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും സേവനം ചെയ്യുന്ന 42 പ്രമോട്ടര്‍മാര്‍ പങ്കെടുത്തു.
Keywords:
SC promoters, One day training, Kasaragod