city-gold-ad-for-blogger

ഏക സിവില്‍കോഡിനെതിരെ എസ് ബി വി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ വലയം തീര്‍ത്തു

കാസര്‍കോട്: (www.kasargodvartha.com 13/11/2016) ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സമസ്ത കാസര്‍കോട് ജില്ലാ കമ്മിറ്റി നവംബര്‍ 17 ന് സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണറാലിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്  എസ് ബി വി മേല്‍പറമ്പ് മദ്‌റസ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ വലയം തീര്‍ത്തു. ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള നീക്കം ബഹുസ്വരത തകര്‍ക്കുമെന്നും രാജ്യത്തിന്റെ പൈതൃകത്തിന് കളങ്കം സൃഷ്ടിക്കുമെന്നും അതില്‍ നിന്ന് സർക്കാർ പിന്മാറണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പരിപാടി സ്വദര്‍ മുഅല്ലിം അബ്ദുസമദ് മൗലവി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അബ്ദുല്‍ മജീദ് അസ്ഹരി പയ്യന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. എസ് ബി വി ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് മുഈനുദ്ദീൻ ഹില്‍ടോപ്പ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. മദ്‌റസ എസ് ബി വി സെക്രട്ടറി അബ്ദുല്ല ഹസീബ് മേല്‍പറമ്പ് പ്രമേയമവതരിപ്പിച്ചു.

ബഷീര്‍ മൗലവി വെളിമുക്ക്, അര്‍ഷാദ് ഹുദവി ചെമ്മനാട്, സവാദ് ഹുദവി കട്ടക്കാല്‍, അറഫാത്ത് ഹുദവി പൂച്ചക്കാട്, അസ് ലം മാസ്റ്റര്‍ അണങ്കൂര്‍, ഹക്കിം ഹാജി പെരുമ്പട്ട, ഡി മുഹമ്മദ് മുസ്ലിയാര്‍, കെ വി മുഹമ്മദ് മുസ്ലിയാര്‍, അബ്ബാസ് മുസ്ലിയാര്‍, മഹ്മൂദ് മുസ്ലിയാര്‍, ഹംസ ബാഖവി, മുഹിയുദ്ദീന്‍ സഅദി, അബ്ദുല്‍ മാലിക്, ബാദുഷ പി ആര്‍, ആദില്‍, തന്‍വീര്‍ അഹ് മദ്, ഇജാസ്, സല്‍മാന്‍, ബാദുഷ, ശിബില്‍ റഹ്മാന്‍, ഹാദി, തുടങ്ങിയവര്‍ സംബന്ധിച്ചു.

ഏക സിവില്‍കോഡിനെതിരെ എസ് ബി വി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ വലയം തീര്‍ത്തു


Keywords: Kasaragod, Madrasa, Student, Against, Uniform Civil code, SBV, Samastha, Kasaragod, District, Committee, Rally, Abdusamad Moulavi, Inauguration.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia