city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്ബിടി സ്റ്റാഫ് യൂണിയന്‍ ജാഥ തുടങ്ങി

കാസര്‍കോട് : (www.kasargodvartha.com 21.06.2016) കേരളത്തിന്റെ സ്വന്തം ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ബിടി സ്റ്റാഫ് യൂണിയന്‍ (ബെഫി) സംഘടിപ്പിക്കുന്ന ജാഥയ്ക്ക് കാസര്‍കോട് ഉജ്വല തുടക്കം. പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി ജാഥാക്യാപ്റ്റന്‍ അമല്‍ രവിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കെ എ മുഹമ്മദ് ഹനീഫ അധ്യക്ഷനായി. വി സി മാത്യു, കെ രവീന്ദ്രന്‍, എന്‍ കുഞ്ഞികൃഷ്ണന്‍, കെ സതീശന്‍, പി അപ്പക്കുഞ്ഞി എന്നിവര്‍ സംസാരിച്ചു. ടി ആര്‍ രാജന്‍ സ്വാഗതം പറഞ്ഞു.

എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയാണ് ജീവനക്കാര്‍ പ്രക്ഷോഭം തുടങ്ങിയത്. കേരളത്തിന്റെ തനത് ബാങ്കായ എസ്ബിടി 1945 തിരുവിതാംകൂര്‍ രാജകുടുംബം സ്ഥാപിച്ച ട്രാവന്‍കൂര്‍ ബാങ്ക് ലിമിറ്റഡാണ് പിന്നീട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറായത്. ഇപ്പോള്‍ 1177 ശാഖയും 1,00,473 കോടി രൂപ നിക്ഷേപവും 67,004 കോടി രൂപ വായ്പയുമുള്ള ബാങ്കാണിത്. കേരളത്തിന്റെ വായ്പ അനുപാതത്തില്‍ 67 ശതമാനവും എസ്ബിടിയുടേതാണ്. സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ള ജനങ്ങള്‍ ആശ്രയിക്കുന്ന ബാങ്കിനെ ഇല്ലാതാക്കുന്നതിനെതിരെയാണ് പ്രക്ഷോഭം.

ജാഥക്ക് ഉദുമ, ഹൊസ്ദുര്‍ഗ്, നീലേശ്വരം, ചെറുവത്തൂര്‍, കരിവെള്ളൂര്‍, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. ബുധനാഴ്ച തളിപ്പറമ്പില്‍നിന്നാരംഭിച്ച് മട്ടന്നൂരില്‍ സമാപിക്കും. 23ന് പിണറായില്‍നിന്നാരംഭിച്ച് തലശേരിയില്‍ സമാപിക്കും. 24ന് മയ്യില്‍നിന്നാരംഭിച്ച് കണ്ണൂരില്‍ സമാപിക്കും.


എസ്ബിടി സ്റ്റാഫ് യൂണിയന്‍ ജാഥ തുടങ്ങി

Keywords: Kasaragod, P.Karunakaran-MP, Inauguration, Bank, State Bank of Travancore, SBT, Wednesday, Payyannur, Amal ravi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia