എസ്.ബി.ടി സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് തുറന്നു
Mar 26, 2012, 11:30 IST
കാസര്‍കോട്: സ്‌റ്റേറ്റ് ഓഫ് ട്രാവന്‍കൂറിന്റെ സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് തിങ്കളാഴ്ച രാവിലെ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. ബാങ്ക് കോഴിക്കോട് മേഖല ഡെപ്യൂട്ടി ജി.എം കേശവകുമാറിന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ശ്യാമളാദേവി മുഖ്യാതിഥിയായിരുന്നു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അര്‍ജുനന്‍ തായലങ്ങാടി, എസ്.ബി.ടി എംപ്ലോസീസ് യൂണിയന്‍ അസി. സെക്രട്ടറി പി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ മേഖല അസി. ജി.എം, എന്‍. വൈദ്യനാഥന്‍ സ്വാഗതവും ബ്രാഞ്ച് മാനേജര്‍ പി. ഇന്ദിര നന്ദിയും പറഞ്ഞു.
Keywords: kasaragod, Vidya Nagar, Bank