city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആഫ്രിക്കന്‍ 'അത്ഭുത ബാ­ലന്‍'­ ബു­ധ­നാഴ്ച സ­അ­ദി­യ്യ:യില്‍

ആഫ്രിക്കന്‍ 'അത്ഭുത ബാ­ലന്‍'­ ബു­ധ­നാഴ്ച സ­അ­ദി­യ്യ:യില്‍
ദേളി: പ്ര­ശസ്­ത ആ­ഫ്രി­ക്കന്‍ യു­വ­പ­ണ്ഡി­തന്‍ സ­ഈ­ദ് ഹു­സൈന്‍ താന്‍­സാ­നി­യ്യക്ക് ബു­ധ­നാ­ഴ്ച ഉച്ചയ്ക്ക് രണ്ട് മ­ണി­ക്ക് സ­അ­ദി­യ്യയില്‍ സ്വീ­കര­ണം നല്‍­കും.
ആ­ഫ്രി­ക്ക­യി­ലെ അ­ത്ഭു­ത ബാ­ലന്‍ എ­ന്ന് ലോ­ക­പ്ര­സി­ദ്ധി നേടിയ സ­ഈ­ദ് ഹു­സൈന്‍ ചെ­റു പ്രാ­യ­ത്തില്‍ ത­ന്നെ അ­സാ­മാ­ന്യ ­ധിഷണയും വാ­ക്ചാ­തു­രിയും അഗാ­ധ വി­ജ­ഞാ­നവും കൊ­ണ്ട് ശ്ര­ദ്ധേ­യ­നാ­യി ലോ­ക­ത്തി­ന്റെ വിവി­ധ ഭാ­ഗ­ങ്ങ­ളില്‍ പ­തി­നാ­യി­രങ്ങ­ളെ ആകര്‍­ഷി­ച്ചു വ­രുന്നു. അക്ഷ­രം പഠി­ക്കു­ന്ന­തി­ന് മു­മ്പ് ത­ന്നെ ഖുര്‍ആന്‍ വാ­യി­ക്കാന്‍ തു­ടങ്ങിയ അദ്ദേഹം രണ്ടാം വ­യ­സില്‍ തന്നെ ഖുര്‍­ആന്‍ മ­ന:പാഠ­മാ­ക്കി­.

 ഇ­താ­ദ്യ­മാ­യാ­ണ് ഇ­ന്ത്യ­യി­ലെ­ത്തു­ന്നത്. കേരളത്തിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്.

ജാമി­അ: സ­അ­ദി­യ്യയു­ടെ പ്രത്യേക ഉ­പ­ഹാ­രം നൂ­റുല്‍ ഉല­മാ എം.എ അ­ബ്ദുല്‍ ഖാ­ദിര്‍­ മു­സ്‌ലി­യാര്‍ നല്‍­കും. സയ്യി­ദ് കെ.എസ്. ആ­റ്റ­ക്കോ­യ­ തങ്ങള്‍­ കു­മ്പോല്‍ പ്രാര്‍­ത്ഥ­ന ന­ട­ത്തും. എ. കെ. അ­ബ്­ദുര്‍ റ­ഹ്മാന്‍ മു­സ്‌ലി­യാര്‍, എ. പി. അ­ബ്ദുല്ല മു­സ്‌ലി­യാര്‍ മാ­ണി­ക്കോത്ത്, സ­യ്യി­ദ് സൈ­നുല്‍ ആ­ബി­ദീന്‍ മുത്തു­ക്കോ­യ ത­ങ്ങള്‍ ക­ണ്ണവം തു­ട­ങ്ങി­യ­വര്‍ സം­ബ­ന്ധിക്കും.

Keywords: Kasaragod, Deli, Sayyid Hussain Thansaniya, Jamia Sa-adiya Arabiya.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia