city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൂറത്ത് തങ്ങളുടെ ഓർമ്മകളിൽ: ജൂൺ 26 മുതൽ നാല് ദിവസത്തെ ഉറൂസ് മുബാറക്ക്

Religious leaders briefing media about Sayyid Fazal Koyamma Koorath Thangal's 1st Uroos Mubarak.
KasargodVartha Photo

● പുത്തൂർ കൂറത്ത് ഫസൽ നഗറിലാണ് ഉറൂസ്.
● ജൂൺ 25ന് പതാക പ്രയാണം ആരംഭിക്കും.
● സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ പതാക ഉയർത്തും.
● ഖത്മുൽ ഖുർആൻ, സ്വലാത്ത് മജ്‌ലിസുകൾ ഉണ്ടാകും.
● പ്രമുഖ രാഷ്ട്രീയ, മത നേതാക്കൾ പങ്കെടുക്കും.
● ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ഉദ്ഘാടനം ചെയ്യും.
● ജൂൺ 29ന് അന്നദാനത്തോടെ സമാപനം.

കാസര്‍കോട്: (KasargodVartha) സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ഉള്ളാൾ ഖാസിയും പ്രമുഖ ആത്മീയ നേതാവുമായിരുന്ന സയ്യിദ് ഫളൽ കോയമ്മ കൂറത്ത് തങ്ങളുടെ ഒന്നാം ഉറൂസ് മുബാറക്ക് ജൂൺ 26 മുതൽ 29 വരെ അദ്ദേഹത്തിന്റെ അന്ത്യവിശ്രമകേന്ദ്രമായ പുത്തൂർ കൂറത്ത് ഫസൽ നഗറിൽ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിപുലമായ പരിപാടികളോടെയാണ് ഉറൂസ് സംഘടിപ്പിക്കുന്നത്.

ഉറൂസ് പരിപാടികൾക്ക് ബുധനാഴ്ച തുടക്കം; പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും

 

ജൂൺ 25 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് എട്ടിക്കുളം താജുൽ ഉലമ മഖാമിൽ നിന്ന് ഉറൂസിന്റെ പതാക പുറപ്പെടും. വൈകുന്നേരം 4 മണിക്ക് ഉള്ളാൾ സയ്യിദ് മദനി ദർഗ്ഗാ ശരീഫിൽ പതാകയ്ക്ക് സ്വീകരണം നൽകും. ജൂൺ 26 വ്യാഴാഴ്ച വൈകിട്ട് 4:30 ന് കൂറത്ത് മഖാം സിയാറത്തിന് ശേഷം സ്വാഗതസംഘം ചെയർമാനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനുമായ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ പതാക ഉയർത്തും.

വൈകുന്നേരം 5:00 മണിക്ക് നടക്കുന്ന ഖത്മുൽ ഖുർആൻ സദസ്സിന് സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ മുട്ടം നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സെഷനിൽ സയ്യിദ് ഇസ്മായിൽ തങ്ങൾ മദനി ഉജിരെ പ്രാരംഭ പ്രാർത്ഥന നടത്തും. അസ്സയ്യിദ് അബ്ദുറഹ്മാൻ സാദാത്ത് ബാഅലവി തങ്ങളുടെ അധ്യക്ഷതയിൽ കർണാടക ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സൈനുൽ ഉലമ അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ്. കേരള പ്രസിഡണ്ട് എ.പി. അബ്ദുൾ ഹക്കീം അസ്ഹരി കാന്തപുരം മുഖ്യ പ്രഭാഷണവും, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി ആമുഖ പ്രഭാഷണവും, കേരള മുസ്ലിം ജമാഅത്ത് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി സന്ദേശ പ്രഭാഷണവും നടത്തും. കർണാടക വഖഫ് മന്ത്രി ബി.സഡ് സമീർ അഹമ്മദ് ഖാൻ, മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ മന്ത്രി ജനാബ് റഹീം ഖാൻ, കർണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹമ്മദ്, എൻ.എ. ഹാരിസ് എം.എൽ.എ. ബാംഗ്ലൂർ, കർണാടക വഖഫ് ബോർഡ് ചെയർമാൻ സയ്യിദ് മുഹമ്മദ് അലി ഹുസൈനി, കർണാടക സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സുൽഫിഖർർ അഹമ്മദ് ഖാൻ, യാനപ്പോയ യൂണിവേഴ്സിറ്റി ചാൻസലർ വൈ. എനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജി, മുൻ എം.എൽ.എ. മൊയ്തീൻ ബാവ, പ്രസിഡൻസി യൂണിവേഴ്സിറ്റി ബാംഗ്ലൂർ വൈസ് ചാൻസലർ ഡോ. നിസാർ അഹമ്മദ്, സക്കറിയ അൽ മുസൈൻ, കാണച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ.യു.കെ. മോണു ഹാജി കണച്ചൂർ, ഡി.കെ. ജില്ലാ വഖഫ് ബോർഡ് പ്രസിഡന്റ് നാസിർ ലക്കി സ്റ്റാർ തുടങ്ങിയവർ മുഖ്യാതിഥികളാകും.

മഗ്രിബ് നിസ്‌കാര ശേഷം നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് അബ്ദുറഹ്മാൻ മസൂദ് അൽബുഖാരി കൂറത്ത് നേതൃത്വം നൽകും. നൗഫൽ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തും. കെ.വൈ. ഹംസ മദനി ഗുരുവാണിക്കര സ്വാഗതവും ഹാഫിള് എൻ.കെ.എം. മഹ്‌ളരി ബെളിഞ്ച നന്ദിയും പറയും.

ജൂൺ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ശാദുലി റാത്തിബിൽ സയ്യിദ് മുഹ്‌ളാർ മുസ്അബ് തങ്ങൾ അൽ ബുഖാരി കൂറത്ത് പ്രാർത്ഥന നടത്തും. അൽഹാജ് യു.കെ. മുഹമ്മദ് സഅദി വളവൂർ ഉദ്‌ബോധനം നടത്തും. ഹനീഫ് മുസ്ലിയാർ വളപട്ടണം നേതൃത്വം നൽകും.

വൈകുന്നേരം 4 മണിക്ക് നടക്കുന്ന ബുർദ മജ്‌ലിസിൽ സയ്യിദ് ആമിർ തങ്ങൾ അമ്മമ്പള പ്രാർത്ഥന നടത്തും. യൂസഫ് ഹാജി പെരുമ്പ അധ്യക്ഷത വഹിക്കും. സയ്യിദ് ബദറുദ്ദീൻ മദനി അൽ ഹാദി പൊമ്മാജെ, അബ്ദുസ്സമദ് അമാനി പട്ടുവം എന്നിവർ ബുർദ്ദ മജ്‌ലിസിന് നേതൃത്വം നൽകും.

രാത്രി 7 മണിക്ക് നടക്കുന്ന അഹ് ലുൽ ആബാഹ് മൗലിദ് സദസ്സിന് സയ്യിദ് സീതിക്കോയ തങ്ങൾ മദനി, മമ്മുഞ്ഞി മുസ്ലിയാർ ഓണപ്പറമ്പ് എന്നിവർ നേതൃത്വം നൽകും.

രാത്രി 8 മണിക്ക് നടക്കുന്ന നൂറേ ഫസൽ സമ്മേളനത്തിൽ സയ്യിദ് അബ്ദുറഹിമാൻ മസൂദ് തങ്ങൾ അൽ ബുഖാരി കൂറത്ത് അധ്യക്ഷതയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ എ.പി. അബൂബക്കർ മുസ്ലിയാർ കാന്തപുരം ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സ്പീക്കർ യു.ടി. ഖാദർ, സയ്യിദ് നാസിർ ഹുസൈൻ എം.പി., വഖഫ് കൗൺസിൽ വൈസ് ചെയർമാൻ എൻ.കെ.എം. ഷാഫി സഅദി ബാംഗ്ലൂർ എന്നിവർ മുഖ്യാതിഥികളായിരിക്കും. കെ.പി. ഹുസൈൻ സഅദി കെ.സി. റോഡ്, സി.എം. ഇബ്രാഹിം, ഇനായത് അലി മുൽക്കി, ബി.എം. ഫാറൂഖ്, ഇഖ്ബാൽ അൻസാരി, ഷെരീഫ് ഹാജി വൈറ്റ് സ്റ്റോൺ, കല്ലട്ര മാഹിൻ ഹാജി, കുറ്റൂർ അബ്ദുറഹ്മാൻ ഹാജി, കരീം ഹാജി ചാലിയം, മുസ്തഫ ഹാജി ഭാരത്, അബൂബക്കർ ഹാജി റൈസ്കോ, കരീം ഹാജി കൈതപ്പടം, ആസാദ് ഹാജി എന്നിവർ പ്രസംഗിക്കും.

ജൂൺ 28 ശനിയാഴ്ച രാവിലെ 5:30 ന് മൻഖൂസ് മൗലിദ് മജ്‌ലിസ് നടക്കും. അബ്ദുൽ ഖാദർ ഹനീഫി അൽഫാളിലി കൂറത്ത് നേതൃത്വം നൽകും. രാവിലെ 9 മണിക്ക് നടക്കുന്ന താജുൽ ഉലമ മൗലിദിന് അൽഹാജ് ഇബ്രാഹിം മദനി (ഖാസി കൃഷ്ണപുര), ഹൈദർ മദനി കറായ, അബുസ്വാലിഹ് മദനി ആലട്ക്ക, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ് എന്നിവർ നേതൃത്വം നൽകും. രാവിലെ 10.30 ന് രിഫാഈ റാത്തീബ് മജ്‌ലിസിന് ഉസ്താദ് ഡോ.കോയ കാപ്പാട് നേതൃത്വം നൽകും.

ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന മഹല്ല് സംഗമത്തിൽ സയ്യിദ് ഇസ്മായിൽ തങ്ങൾ ഉജിരെ പ്രാർത്ഥന നടത്തും. കൂറ ഫസൽ ജുമാ മസ്ജിദ് പ്രസിഡണ്ട് അബൂബക്കർ ഹാജിയുടെ അധ്യക്ഷതയിൽ സയ്യിദ് അബ്ദുറഹിമാൻ സാദത്ത് തങ്ങൾ ബാലവി ഉദ്ഘാടനം ചെയ്യും. ദേവർശ്ശോല അബ്ദുസ്സലാം മുസ്ലിയാർ വിഷയാവതരണം നടത്തും.

വൈകുന്നേരം 4.30 നുള്ള സാംസ്‌കാരിക സമ്മേളനത്തിൽ ഡോ. യു.ടി. ഇഫ്തിഖാർ അധ്യക്ഷത വഹിക്കും. കുടുംബക്ഷേമ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടുറാവു ഉദ്ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രിമാരായ വീരപ്പ മൊയ്ലി, ഡി.വി. സദാനന്ദ ഗൗഡ, ബ്രിജേഷ് കൗട്ട എം.പി., അശോക് കുമാർ റായ് എം.എൽ.എ., മഞ്ജുനാഥ് ഭണ്ഡാരി, ഐവൻ ഡി സോജ, ബി. രാമനാഥ് റായ്, വിനയ് കുമാർ സൊറകെ, എച്ച്.ഐ. മഞ്ജുനാഥ്, കൃഷ്ണപ്പ സുള്ള്യ, സദാശിവ, പദ്മനാഭ പൂജാരി, ഹേമനാഥ് ഷെട്ടി കാവ്, എം.എസ്. മുഹമ്മദ്, എ.കെ.എം. അഷ്‌റഫ് എം.എൽ.എ., ബഷീർ പി.ഡി.പി. മഞ്ചേശ്വരം എന്നിവർ പ്രസംഗിക്കും. എം.എസ്.എം. അബ്ദുൾ റഷീദ് സൈനി കാമിൽ സഖാഫി കക്കിഞ്ച, മുഹമ്മദ് അലി തുർക്കളിഗെ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

രാത്രി 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ സമസ്ത ഉപാധ്യക്ഷൻ അസ്സയ്യിദ് അലി ബാഫഖി തങ്ങൾ കൊയിലാണ്ടി പ്രാർത്ഥന നടത്തും. സമസ്ത വൈസ് പ്രസിഡണ്ട് അസ്സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോലിന്റെ അധ്യക്ഷതയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ബദ്‌റുസ്സദാത്ത് സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ അനുസ്മരണ പ്രഭാഷണവും, സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണവും നടത്തും. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊയിലാണ്ടി ആമുഖ പ്രസംഗം നിർവ്വഹിക്കും.

സയ്യിദ് ഹസൻ ഹംദാൻ ചിശ്തി അജ്മീർ മുഖ്യാതിഥിയാകും. സയ്യിദ് ശാഫി ബാഅലവി തങ്ങൾ വളപട്ടണം, എ.പി. അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത്, കെ.പി. അബൂബക്കർ മുസ്ലിയാർ പട്ടുവം, സി. മുഹമ്മദ് ഫൈസി, സയ്യിദ് അത്താഉല്ല തങ്ങൾ ഉദ്യാവര, കൽത്തറ അബ്ദുൽ ഖാദർ മദനി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട, സയ്യിദ് അഷ്റഫ് തങ്ങൾ ആദൂർ, സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങൾ ബാഹസൻ, സയ്യിദ് ഇസ്മാഈൽ ഹാദി തങ്ങൾ പാനൂർ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ എൺമൂർ, സയ്യിദ് അലവി ജലാലുദ്ദീൻ തങ്ങൾ ഉജിരെ, സയ്യിദ് സൈനുൽ ആബിദീൻ ജമലുലി തങ്ങൾ കാജൂർ, സയ്യിദ് ജാഫർ അസഖാഫ് തങ്ങൾ കോട്ടേശ്വരം, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കണ്ണവം, സയ്യിദ് അബൂബക്കർ സിദ്ദീഖ് തങ്ങൾ തീർഥഹള്ളി, പി.കെ. ബാദുഷ സഖാഫി ആലപ്പുഴ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ജലാലുദ്ദീൻ തങ്ങൾ അൽ ബുഖാരി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ബി.എസ്. അബ്ദുല്ല ഫൈസി, ഇബ്രാഹിം മുസ്ലിയാർ മൻഞ്ചി, മഹ്‌മുദ് ഫൈസി ഒലെമുണ്ട, ഡോ. മുഹമ്മദ് ഫാസിൽ റസ്വി കാവൽകട്ടെ എന്നിവർ പ്രസംഗിക്കും. സമാപന കൂട്ടുപ്രാർത്ഥനക്ക് സയ്യിദ് അബ്ദുറഹ്മാൻ മസ്ഊദ് തങ്ങൾ കൂറ നേതൃത്വം നൽകും. സിറാജ് ഇരിവേരി സ്വാഗതവും ഖാലിദ് ഹാജി ഭട്കൽ നന്ദിയും പറയും.

ജൂൺ 29 ഞായറാഴ്ച രാവിലെ 8:30 ന് നടക്കുന്ന ഖത്മുൽ ഖുർആൻ സമർപ്പണവും ബദർ മൗലീദ് മജ്‌ലിസിന് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് അബ്ദുറഹിമാൻ മസ്ഊദ് തങ്ങൾ അൽ ബുഖാരി, സയ്യിദ് മുഹ്‌ളാർ മുസ്അബ് തങ്ങൾ അൽ ബുഖാരി എന്നിവർ നേതൃത്വം നൽകും. തുടർന്ന് പതിനായിരങ്ങൾക്ക് അന്നദാനത്തോടെ പരിപാടികൾ സമാപിക്കും. പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സയ്യിദ് ജാഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത്, ഇല്ല്യാസ് മൗലവി കൊറ്റുമ്പ, ഹാഫിള് എൻ.കെ.എം. മഹ്‌ളരി ബെളിഞ്ച, ശൈഖ് ഇമാം ബേക്കൽ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

ഈ ആത്മീയ സംഗമത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Sayyid Fazal Koyamma Koorath Thangal's 1st Uroos Mubarak from June 26-29 with various spiritual and cultural programs.

#UroosMubarak, #FazalKoyammaThangal, #SamasthaKerala, #PuthurFazalNagar, #SpiritualEvent, #IslamicConference

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia