city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുബാറക്കിന് ചൊവ്വാഴ്ച തുടക്കമാകും

കാസര്‍കോട്:  (www.kasargodvartha.com 09/05/2016) മുഹിമ്മാത്ത് സ്ഥാപകനും പ്രമുഖ ആത്മീയ പണ്ഡിതനുമായിരുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുബാറക്കിന് ചൊവ്വാഴ്ച തുടക്കമാകുമെന്ന്് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 14 നാണ് സമാപനം. പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ നടക്കുന്ന അഞ്ച് ദിവസത്തെ ഉറൂസ് ഭാഗമായി സിയാറത്ത്, പ്രവാസി സമ്മേളനം, മതപ്രഭാഷണം, അനുസ്മരണ സമ്മേളനം, തസ്‌കിയ സമ്മേളനം, ഹിമമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, റാത്തീബ്, മൗലിദ്, ഖത്മുല്‍ ഖുര്‍ആന്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ സയ്യിദുമാരും പണ്ഡിതരും നേതൃത്വം നല്‍കും. പതിനായിരങ്ങള്‍ എത്തിച്ചേരുന്ന ഉറൂസിന് വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.


ചൊവ്വാഴ്ച രാവിലെ 6.30ന് എട്ടിക്കുളം താജുല്‍ ഉലമ മഖാം സിയാറത്തോടെ പതാക കൊണ്ട് വരും. സയ്യിദ് ഇബ്രാഹിം അല്‍ ഹാദി തങ്ങള്‍ ചൂരി നേതൃത്വം നല്‍കും. 9.30ന് മുഹിമ്മാത്ത് നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തും. അഹ്ദല്‍ മഖാമില്‍ അഞ്ച് ദിനം നീണ്ട് നില്‍ക്കുന്ന ഖത്വ്മുല്‍ ഖുര്‍ആന്‍ ചടങ്ങ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്യും. ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍ അധ്യക്ഷത വഹിക്കും. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി പ്രസംഗിക്കും.

ഉച്ചക്ക് രണ്ടിന് പ്രവാസി സംഗമം സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവത്തിന്റെ പ്രാര്‍ത്ഥനയോടെ തുടങ്ങും. ഹാജി അമീറലി ചൂരിയുടെ അധ്യക്ഷതയില്‍ സയ്യിദ് അത്വാഉല്ല തങ്ങള്‍ ഉദ്യാവരം ഉദ്ഘാടനം ചെയ്യും. പത്ത് മുതല്‍ 12 വരെ രാത്രി ഏഴിന് മത പ്രഭാഷണം നടക്കും. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ഹാഫിള് സുഫ്‌യാന്‍ സഖാഫി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി പ്രസംഗിക്കും.

13ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം വിവിധ മഖ്ബറകളില്‍ സിയാറത്ത് നടക്കും. ഇച്ചിലങ്കോട് മാലിക്ദീനാര്‍ മഖാമില്‍ സയ്യിദ് ഇസ്മാഈല്‍ ബാഫഖി മദനി തങ്ങള്‍ കൊയിലാണ്ടി, നൂറുല്‍ ഉലമ മഖാമില്‍ ഹാഫിള് സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍, പൊസോട്ട് തങ്ങള്‍ മഖാമില്‍ സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രൂസി എരുമാട്, സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാമില്‍ സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് അനുസ്മരണ സമ്മേളനം സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുറഹ് മാന്‍ സഖാഫി, മാണിക്കോത്ത് അബ്ദുല്ല മുസ് ലിയാര്‍, ശാഫി സഅദി ബംഗളൂരു പ്രസംഗിക്കും.

രാത്രി ഏഴ് മണിക്ക് തസ്‌കിയ സമ്മേളനം സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ ഉദ്ഘാടനം ചെയ്യും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിക്കും. കാന്തപുരം എ പി മുഹമ്മദ് മുസ് ലിയാര്‍ പ്രഭാഷണം നടത്തും. 14ന് ശനിയാഴ്ച രാവിലെ ആറിന് റാത്തീബ് നേര്‍ച്ച സയ്യിദ് അഹമ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും. അബ്ദുറഹ് മാന്‍ അഹ്‌സനി നേതൃത്വം നല്‍കും. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ഉദ്‌ബോധനം നടത്തും. 7.30ന് ഹിമമി സംഗമം അബൂബക്കര്‍ കാമില്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുസ്സലാം അഹ്‌സനി കാമില്‍ സഖാഫി പ്രസംഗിക്കും.

9.30ന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ആദം സഖാഫി പള്ളപ്പാടി ഉദ്ഘാടനം ചെയ്യും. 10.30 ന് മൗലിദ് സദസ്സില്‍ സ്വാലിഹ് സഅദി തളിപ്പറമ്പ ഉദ്‌ബോധനം നടത്തും. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ഉച്ചക്ക് 12ന് ഖത്വ്മുല്‍ ഖുര്‍ആന്‍ ദുആഇന് സയ്യിദ് അബ്ദുറഹ് മന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കും. 2.30ന് ദഅ്‌വ സംഗമം സി അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസംഗിക്കും.

ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് സമാപന ദിക്ര്‍ ദുആ സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. കെ പി ഹംസ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, കൂറ്റമ്പാറ അബ്ദുറഹ് മാന്‍ ദാരിമി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ പ്രസംഗിക്കും.

കര്‍ണ്ണാടക ആരോഗ്യ മന്ത്രി യു ടി ഖാദര്‍, യേനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജി എന്നിവര്‍ അതിഥികളായിരിക്കും. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, അബ്ബാസ് മുസ് ലിയാര്‍ മഞ്ഞനാടി, അബ്ദുല്‍ ഹമീദ് മുസ് ലിയാര്‍ മാണി, പട്ടുവം കെ പി ഹംസ മുസ് ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍ പ്രസംഗിക്കും. സമാപനദിവസം അന്നദാനം ഉണ്ടായിരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട (ചെയര്‍മാന്‍ സ്വാഗതസംഘം), ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി (ജനറല്‍ സെക്രട്ടറി), സയ്യിദ് മുനീറുല്‍ അഹ്ദല്‍ (സെക്രട്ടറി), സുലൈമാന്‍ കരിവള്ളൂര്‍ (സെക്രട്ടറി, മുസ്‌ലിം ജമാഅത്ത്), അബ്ദുര്‍ റഹീം സഖാഫി ചിപ്പാര്‍ (ജില്ല പ്രസിഡണ്ട്, എസ് എസ് എഫ്), അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ (വൈസ് പ്രസിഡണ്ട്, എസ് വൈ എസ്), മൂസ സഖാഫി കളത്തൂര്‍ (എച്ച് ആര്‍ ഒ) തുടങ്ങിയവര്‍ സംബന്ധിച്ചു.
സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുബാറക്കിന് ചൊവ്വാഴ്ച തുടക്കമാകും

Keywords: Kasaragod, Muhimmath, Uroos, Press Meet, Flag, Inauguration, Morning, Pravasi, Mubarak, Tuesday.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia