മരമില്‍ തൊഴിലാളി വീട്ടുവരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍
Jun 5, 2017, 09:29 IST
ചീമേനി: (www.kasargodvartha.com 05.06.2017) മരമില്‍ തൊഴിലാളിയെ വീട്ടുവരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കയ്യൂര്‍ ഉദയഗിരിയിലെ സുനില്‍ കുമാറിനെ (40)യാണ് ഞായറാഴ്ച വൈകുന്നേരം തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സുനില്‍ കുമാറിന്റെ ആത്മഹത്യക്കുള്ള കാരണം വ്യക്തമായിട്ടില്ല. ഭാര്യ: പ്രീത.
ചീമേനി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് ചീമേനി പോലീസ് കേസെടുത്തു. സുനില്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറച്ചുദിവസങ്ങളായി സുനില്‍ കുമാറിനെ ഏതോ മാനസിക വിഷമം അലട്ടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

Keywords: Kasaragod, Kerala, cheemeni, Death, suicide, employ, Sawmill employee found dead hanged