വനവല്‍ക്കരണം: വിദ്യാര്‍ത്ഥികള്‍ മാതൃകയായി
Jul 11, 2012, 11:40 IST
നീലേശ്വരം: പള്ളിക്കര സരസ്വതി വിദ്യാമന്ദിരത്തിലെ വിദ്യാര്‍ത്ഥികള്‍ കൊട്ടുമ്പുറം ക്ഷേത്രപരിസരത്തും, നിരത്തുവക്കിലും വിവിധയിനം വൃക്ഷ തൈകള്‍ നട്ട് അവയുടെ സംരക്ഷണം ഏറ്റെടുത്തുകൊണ്ട് മാതൃകയായി. സരസ്വതി വിദ്യാമന്ദിര പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ പരിസ്ഥിതി സമിതി വൈസ് പ്രസിഡണ്ടും, എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ കമ്മിറ്റി പ്രസിഡണ്ടുമായ ടി. ശോഭന വൃക്ഷ തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. കേളപ്പന്‍, കുരിക്കള്‍ ശശി, ആഞ്ജനേയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പരിസ്ഥിതി പ്രധാന്യത്തെ കുറിച്ച് ടി. ശോഭന കുട്ടികള്‍ക്ക് ക്ലാസെടുത്തു.
Keywords: Vidyamandiram Pallikkara, Nileshwaram, Kasaragod