city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനിച്ച മണ്ണ് സംരക്ഷിക്കാന്‍ ഭൂമാഫിയക്കെതിരെ പാണ്ഡ്യാല കടവില്‍ ജനകീയ ഉപരോധം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 26/06/2017) തയ്യില്‍ കടപ്പുറത്തെ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള ഭൂമാഫിയയുടെ നീക്കങ്ങള്‍ക്കെതിരെ പരിസ്ഥിതി കൂട്ടായ്മ നടത്തി. തൃക്കരിപ്പൂര്‍ കടപ്പുറം വികസന സമിതിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകുന്നേരം പാണ്ഡ്യാല കടവിലാണ് സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും അടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്ത കൂട്ടായ്മയും ഉപരോധവും നടന്നത്.

ജനിച്ച മണ്ണ് സംരക്ഷിക്കാന്‍ ഭൂമാഫിയക്കെതിരെ പാണ്ഡ്യാല കടവില്‍ ജനകീയ ഉപരോധം

രണ്ടാം ഘട്ടമായാണ് കടലിലും കായലിലും ഉപരോധം തീര്‍ക്കാന്‍ തയ്യില്‍ കടപ്പുറത്തെ ജനങ്ങള്‍ എത്തിയത്. തീരദേശം നിസാരവിലക്ക് വാങ്ങിക്കൂട്ടി ജനങ്ങളെ പടിയിറക്കി പ്രകൃതിയെ നശിപ്പിക്കാനുള്ള നീക്കത്തിനെതിരെ നടന്ന ഉപരോധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എളമ്പച്ചി ഗ്രാമം പുരുഷ സഹായസംഘം പ്രവര്‍ത്തകരും പാണ്ഡ്യാല കടവില്‍ എത്തി സമരത്തില്‍ പങ്കുചേര്‍ന്നു.

പ്രതിരോധ കൂട്ടായ്മ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്‌ക്കരന്‍ വെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. വികസനസമിതി ചെയര്‍പേഴ്‌സണും വാര്‍ഡ് മെമ്പറുമായ കെ പ്രസന്ന അധ്യക്ഷത വഹിച്ചു. വികസന സമിതി ജനറല്‍ കണ്‍വീനര്‍ ടി. കെ. പി മുഹമ്മദ് കുഞ്ഞി, സ്വയംസഹായ സംഘം കണ്‍വീനര്‍ എം കെ. പ്രശാന്ത്, കെ. മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജനിച്ച മണ്ണ് സംരക്ഷിക്കാന്‍ ഭൂമാഫിയക്കെതിരെ പാണ്ഡ്യാല കടവില്‍ ജനകീയ ഉപരോധം

കെ ഭാസ്‌ക്കരന്‍, കെ വി സുരേന്ദ്രന്‍, എ കെ വി രാജീവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മൂന്നാം ഘട്ടമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും എം എല്‍ എ അടക്കമുള്ള ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട് വലിയ കൂട്ടായ്മ ഉടനെ തന്നെ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സമരസമിതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Trikaripur, Political Party, MLA, Inauguration, Save land; protest by natives, River, Land mafia,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia