ഗര്‍ഭിണിയുടെ മരണം: ഭര്‍ത്താവും പിതാവും രണ്ടാനമ്മയും അറസ്റ്റില്‍
Jul 1, 2013, 19:04 IST
കാസര്‍കോട്: അഞ്ചു മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ മൂന്നു പേരെ ആദൂര്‍ പോലീസ് അറസ്റ്റു ചെയ്തു. അഡൂര്‍ എടപ്പറമ്പ് സഞ്ചക്കടവിലെ സൗമ്യ (24) മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് മേഘരാജ്, പിതാവ് രാമോജി റാവു, ഇയാളുടെ രണ്ടാം ഭാര്യ വേദാവതി എന്നിവരെ കേസന്വേഷിക്കുന്ന കാസര്‍കോട് ഡി.വൈ.എസ്.പി മോഹന ചന്ദ്രന്‍ നായര്‍ അറസ്റ്റു ചെയ്തത്.
ഇവര്‍ക്കെതിരെ പീഡനത്തിനാണ് കേസെടുത്തിട്ടുള്ളത്. 29 ന് വൈകിട്ടാണ് സൗമ്യയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സൗമ്യയുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.
മടിക്കേരി കുടക് സ്വദേശിനിയായ സൗമ്യയും മേഘരാജും തമ്മിലുള്ള വിവാഹം 2011 ഫെബ്രുവരിയിലാണ് നടന്നത്.
ഇവര്‍ക്കെതിരെ പീഡനത്തിനാണ് കേസെടുത്തിട്ടുള്ളത്. 29 ന് വൈകിട്ടാണ് സൗമ്യയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സൗമ്യയുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.
![]() |
Saumya |
Keywords : Woman, Death, Husband, Custody, Adoor, Case, Marriage, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.