സൗദി സ്വദേശി വല്‍ക്കരണം; മലബാറിലെ പ്രവാസികളും ആശങ്കയില്‍
Mar 29, 2013, 12:51 IST
കാസര്‍കോട്: സൗദി അറേബ്യയിലെ സ്വദേശി വത്ക്കരണം മലബാറിലെ നിന്നുള്ള രണ്ടുലക്ഷത്തോളം പ്രവാസികളെയും ബാധിക്കും. തൊഴില്‍ നഷ്ടപ്പെട്ട് നിരവധി ആളുകള്‍ മടങ്ങി വരുന്നത് മലബാറിനെ മൊത്തം ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മലപ്പുറത്തുമാത്രം ഒന്നരലക്ഷത്തോളം പേര്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ട്.
കാസര്‍കോട് ജില്ലയില്‍ രണ്ടായിരത്തോളം പേരാണ് സൗദിയിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത്. ചെര്‍ക്കള, മഞ്ചേശ്വരം, കാഞ്ഞങ്ങാട്, പടന്ന, ചിത്താരി ഭാഗങ്ങളില്‍ നിന്നാണ് കൂടുതല്‍ പേരും ഉള്ളത്. സ്‌പോണ്‍സര്‍മാരുടെ കീഴിലല്ലാതെ ജോലിചെയ്യുന്ന സാധാരണക്കാര്‍ക്കായിരിക്കും സൗദിയിലെ നിതാഖത്ത് നിയമം കൂടുതല്‍ ബാധിക്കുക.
എന്നാല്‍ സൗദിയില്‍ കാസര്‍കോട്ടുകാര്‍ പൊതുവെ കുറവായതിനാല്‍ കൂടുതല്‍ ആശങ്കപ്പെടാനില്ല എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ സൗദിയുടെ ഈ തീരുമാനം മറ്റ ഗള്‍ഫ് രാഷ്ട്രങ്ങളും നടപ്പിലാക്കിയാല്‍ മലബാറിന്റെയും പ്രത്യേകിച്ച് കേരളത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും തൊഴില്‍ മേഖലയുടെയും നട്ടെല്ലൊടുക്കുമെന്നാണ് പ്രവാസികളും മറ്റും പറയുന്നത്. കുവൈത്തും നിതാഖത്ത് നിയമം നടപ്പാക്കാനുള്ള തീരുമാനം കൈകൊണ്ടു കഴിഞ്ഞിട്ടുണ്ട്.
Keywords : Kasaragod, Saudi Arabia, Kerala, Emigrant, Job, Gulf, Kuwait, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Sports News.