ഒരുമുഴം മുമ്പേ ഇടതുപക്ഷം; മണ്ഡലത്തിന്റെ മനമറിയാന്‍ കച്ചകെട്ടിയിറങ്ങി സതീഷ് ചന്ദ്രന്‍
Mar 11, 2019, 21:13 IST
പയ്യന്നൂര്‍: (www.kasargodvartha.com 11.03.2019) പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിക്കഴിഞ്ഞു. ഇനി 42 ദിവസം മാത്രം ബാക്കിയുള്ള കേരളത്തിലും മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. എന്നാല്‍ ഒരുമുഴം മുമ്പേ മണ്ഡലത്തിന്റെ മനമറിയാനിറങ്ങിയിരിക്കുകയാണ് ഇടതുപക്ഷസ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസിനും ബിജെപിക്കും ഇതുവരെയായിട്ടും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനായിട്ടില്ല.
കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇടതുമുന്നണിയുടെ പ്രചാരണം അതിവേഗം കുതിക്കുകയാണ്. മുന്‍ തൃക്കരിപ്പൂര്‍ എംഎല്‍എയും ജില്ലാ സെക്രട്ടറിയുമൊക്കെ ആയിരുന്ന സതീഷ് ചന്ദ്രനാണ് ഇടതുസ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ശനിയാഴ്ച ഉച്ചക്ക് തന്നെ ഇടതുമുന്നണി നേതാക്കള്‍ക്കൊപ്പം സതീഷ്ചന്ദ്രന്‍ വോട്ടുതേടി വോട്ടര്‍മാര്‍ക്കിടയിലേക്കിറങ്ങിയിരുന്നു. നീലേശ്വരത്തായിരുന്നു ആദ്യപ്രചരണം. അന്ന് കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് അദ്ദേഹം വോട്ടര്‍മാര്‍ക്കിടയിലേക്കിറങ്ങിയത്.
ഞായറാഴ്ച കാഞ്ഞങ്ങാട്ടായിരുന്നു പ്രചാരണം. തിങ്കളാഴ്ച ക്യാമ്പസുകള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തിയത്. രാവിലെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും പര്യടനം തുടങ്ങി പിന്നീട് ആയുര്‍വ്വേദ കോളജ്, പയ്യന്നൂര്‍ കോളജ്, പിലാത്തറ കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വോട്ടഭ്യര്‍ത്ഥനയുമായി എത്തി. സിപിഎം ഏരിയ സെക്രട്ടറി പത്മനാഭന്‍, ഘടകകക്ഷി നേതാക്കളായ ഡി രാജന്‍, താവം ബാലകൃഷ്ണന്‍, ഹംസ ഹാജി, എസ്എഫ്ഐ കണ്ണൂര്‍ - കാസര്‍കോട് ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവരും സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പ്രചരണം സജീവമാകുമ്പോഴും യുഡിഎഫ് - ബിജെപി ക്യാമ്പുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാവാത്തതിനാല്‍ ആശങ്കയിലാണ്. സ്ഥാനാര്‍ത്ഥിയെപ്പറ്റി സൂചന പോലും ലഭിക്കാത്തതിനാല്‍ എന്തുചെയ്യണമെന്ന ആശങ്കയാണ് നേതൃത്വത്തിനും അണികള്‍ക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പല പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്.
അഡ്വ. സുബ്ബയ്യറായ്, പെരിയ ബാലകൃഷ്ണന്‍, ഹക്കിം കുന്നില്‍, ടി സിദ്ദിഖ്, പി സി വിഷ്ണുനാഥ് തുടങ്ങിയ പേരുകളാണ് ഉയര്‍ന്നുവരുന്നത്. ഇതില്‍ ടി സിദ്ദീഖ് കഴിഞ്ഞ തവണ മത്സരിച്ചുതോറ്റിരുന്നു. മാത്രമല്ല അദ്ദേഹത്തെ പി ജയരാജനെതിരെ വടകരയില്‍ ഇറക്കാനും സാധ്യതയുണ്ട്. സുബ്ബയ്യ റാവുവിനും പി സി വിഷ്ണുനാഥിനുമാണ് അല്‍പ്പം മുന്‍തൂക്കമുള്ളത്.
ബിജെപിയാകട്ടെ ദേശീയ നിര്‍വ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രകാശ്ബാബു, സംസ്ഥാന സെക്രട്ടറി വി കെ സജീവന്‍ തുടങ്ങിയവരെയാണ് പരിഗണിക്കുന്നത്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡും, ബിജെപി സ്ഥാനാര്‍ത്ഥിയെ കേന്ദ്ര നേതൃത്വവുമായിരിക്കും പ്രഖ്യാപിക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Payyanur, Kasaragod, News, K.P.Satheesh-Chandran, Election, Satheesh Chandran started election activities in Kasargod