ഗള്‍ഫുകാരനായ നവവരന്റെ മരണം; ഭാര്യയ്ക്ക് തന്നെ ഇഷ്ടമായിരുന്നില്ലെന്ന കുറിപ്പ് കണ്ടെത്തി
Apr 6, 2016, 14:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.04.2016) രണ്ട് ദിവസം മുമ്പ് വിവാഹിതനായ മുറിയനാവിയിലെ വി ശശിധരന്റെ (32) മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. യുവാവ് മരണത്തിന് മുമ്പ് എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തി. ഭാര്യയ്ക്ക് തന്നെ ഇഷ്ടമായിരുന്നില്ലെന്നും അതിനാല്‍ താന്‍ ജീവനൊടുക്കുകയാണെന്നുമാണ് കുറിപ്പിലുള്ളത്.
ഏപ്രില്‍ മൂന്നിനാണ് ശശിധരനും കുശാല്‍ നഗറിലെ യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ശശിധരന്‍ മാര്‍ച്ച് 18 നാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. വിവാഹത്തിന് മുമ്പ് ഭാര്യ ശശിധരനോടുള്ള അനിഷ്ടം തുറന്നുപറഞ്ഞിരുന്നില്ലെന്നാണ് വിവരം. വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം ഭാര്യയെയും കൂട്ടി കാഞ്ഞങ്ങാട് നഗരത്തില്‍ ശശിധരന്‍ ഷോപ്പിംഗിന് പോയിരുന്നു. അപ്പോഴും ഇരുവരും സന്തോഷത്തിലായിരുന്നു.
എന്നാല്‍ ഇതിന് ശേഷം ഇവര്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നോയെന്ന് വീട്ടുകാര്‍ക്ക് അറിയില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വീടിന്റെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ശശിധരനെ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ചൊവ്വാഴ്ച രാത്രി വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മുറിയനാവിയിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
Related News: രണ്ടുദിവസം മുമ്പ് വിവാഹിതനായ ഗള്‍ഫുകാരനെ ബാത്ത്‌റൂമിലെ വെന്റിലേറ്ററില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Keywords : Kanhangad, Death, Youth, Investigation, Kasaragod, Shashidaran.