സര്‍വോദയ മണ്ഡലം സത്യാഗ്രഹം 21ന്
Apr 19, 2012, 10:21 IST

നീലേശ്വരം: ജില്ലയുടെ സാംസ്കാരിക തനിമ നിലനിരത്തുന്നതിനും ശാന്തിയും സമാധാനവും ഉറപ്പ് വരുത്തുന്നതിനുമായി ജില്ലാ സര്‍വോദയ മണ്ഡലം 21ന് പ്രാര്‍ഥനാ സതൃഗ്രഹം നടത്തും. വിവിധ സന്നദ്ധ സാമൂഹിക സംഘടനകളുടെ സഹകരണത്തോടെ 10ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ നടക്കുന്ന സത്യാഗ്രഹം സ്വാതന്ത്യ്രസമര സേനാനി പി.കെ.മാധവന്‍ നബ്യാര്‍ ഉദ്ഘാടനം ചെയ്യും. മുഴുവന്‍ മനുഷ്യ സ്നേഹികളും പങ്കെടുക്കണമെന്നും ജില്ലാ സെക്രട്ടറി ഡോ.ടി.എം.സുരേന്ദ്രനാഥ് അറിയിച്ചു.
Keywords: Sarvodaya, Fast, Nileshwaram