സന്തോഷ് ട്രോഫി താരം ദിൽഷാദ് മൊഗ്രാൽ നാട്ടിലെത്തി; റെയിൽവേ സ്റ്റേഷനിലും ജന്മനാട്ടിലും ഗംഭീര സ്വീകരണം
● ബാൻഡ് മേളങ്ങളുടെയും നൂറുകണക്കിന് ഫുട്ബോൾ ആരാധകരുടെയും അകമ്പടിയോടെയാണ് താരത്തെ ആനയിച്ചത്.
● എം.എസ് മൊഗ്രാൽ ലൈബ്രറി പരിസരത്ത് നടന്ന ചടങ്ങിൽ വിവിധ സംഘടനകൾ താരത്തെ അനുമോദിച്ചു.
● സന്തോഷ് ട്രോഫി കേരള ടീം മുൻ മാനേജർ പി.സി ആസിഫ് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.
● മൊഗ്രാൽ സ്പോർട്സ് ക്ലബ് പ്രസിഡന്റ് അൻവർ അഹമ്മദ് എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
● ജില്ലയിലെയും മൊഗ്രാലിലെയും പ്രമുഖ കായിക-സാമൂഹിക പ്രവർത്തകർ ദിൽഷാദിന് ആശംസകൾ നേർന്നു.
കാസർകോട്: (KasargodVartha) കേരള ടീമിന് വേണ്ടി സന്തോഷ് ട്രോഫിയിൽ ജേഴ്സി അണിയുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത ജില്ലയുടെ അഭിമാന താരം ദിൽഷാദ് അബ്ദുല്ല എം.എൽ (ചിച്ചു) നാട്ടിലെത്തി. മൊഗ്രാൽ സ്പോർട്സ് ക്ലബ് അംഗമായ ദിൽഷാദിന് കാസർകോട് റെയിൽവേ സ്റ്റേഷനിലും ജന്മനാടായ മൊഗ്രാലിലും ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിരോചിത വരവേൽപ്പ് നൽകി.
റെയിൽവേ സ്റ്റേഷനിൽ ആവേശം
ചൊവ്വാഴ്ച ഉച്ചയോടെയാണ് അബ്ദുല്ല ദിൽഷാദ് നാട്ടിലെത്തിയത്. വന്ദേ ഭാരത് ട്രെയിനിൽ ഇറങ്ങിവന്ന ദിൽഷാദിനെ റെയിൽവേ സ്റ്റേഷനിൽ വെച്ച് നൂറുകണക്കിന് ക്ലബ് അംഗങ്ങളും നാട്ടുകാരും ചേർന്ന് സ്വീകരിച്ചാനയിച്ചു. താരത്തെ വരവേൽക്കാൻ റെയിൽവേ സ്റ്റേഷൻ പരിസരം ഫുട്ബോൾ പ്രേമികളെക്കൊണ്ട് നിറഞ്ഞിരുന്നു.
മൊഗ്രാലിൽ വിരോചിത വരവേൽപ്പ്
തുടർന്ന് എം.എസ് മൊഗ്രാൽ ലൈബ്രറി പരിസരത്ത് വെച്ച് ഗംഭീര സ്വീകരണം നൽകി. മൊഗ്രാൽ ലീഗ് ഓഫീസ് പരിസരത്തുനിന്ന് ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിനാളുകൾ താരത്തെ ടൗണിലേക്ക് ആനയിച്ചു. സ്വീകരണ വേദിയിൽ വെച്ച് വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ദിൽഷാദിനെ ഷാൾ അണിയിച്ചും ഉപഹാരങ്ങൾ നൽകിയും അനുമോദിച്ചു.

സ്വീകരണ ചടങ്ങ്
സന്തോഷ് ട്രോഫി കേരള ടീം മുൻ മാനേജർ പി.സി ആസിഫ് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. മൊഗ്രാൽ സ്പോർട്സ് ക്ലബ് പ്രസിഡന്റ് അൻവർ അഹമ്മദ് എസ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് സ്മാർട്ട് സ്വാഗതം പറഞ്ഞു.
ക്ലബ് ട്രഷറർ റിയാസ് മൊഗ്രാൽ, സെക്രട്ടറി ആസിഫ് ഇക്ബാൽ, മുൻ സെക്രട്ടറി എം. മാഹിൻ മാസ്റ്റർ, ഹമീദ് പെർവാഡ്, മാധ്യമപ്രവർത്തകൻ കാദർ കരിപ്പൊടി, സാമൂഹിക പ്രവർത്തകൻ ഖയ്യും മാന്യ, സത്താർ ആരിക്കാടി, സിദ്ധിഖ് അലി മൊഗ്രാൽ, എം.എ അബ്ദുൽറഹ്‌മാൻ സുർത്തിമുല്ല, സെഡ്.എ മൊഗ്രാൽ, ടി.എം ശുഹൈബ്, എ.എം സിദ്ധിഖ് റഹ്മാൻ, നാസിർ മൊഗ്രാൽ, ഷക്കീൽ അബ്ദുള്ള, ഖലീൽ മാഷ് എന്നിവർ ആശംസകൾ നേർന്നു.
എം.എൽ അബ്ബാസ്, എച്ച്.എ ഖാലിദ്, എ.കെ ഷംസുദ്ദീൻ, റിയാസ് കരീം, പി.എം മുഹമ്മദ് കുഞ്ഞി ടൈൽസ്, ടി.കെ അൻവർ, എം.ജി.എ റഹ്മാൻ, എം.എസ് അഷ്റഫ്, രിഫാഈ, അഫ്സൽ അഫ് സല്യൂഷൻ, ലത്തീഫ് തവക്കൽ, മുനീർ ബി.കെ, അബ്ദുള്ളകുഞ്ഞി നടുപ്പളം, കെ.ടി അബ്ദുള്ള, ഖലീൽ കടവത്ത്, നൗഷാദ് ലാലിയത്ത്, അബ്ബാസ് നടുപ്പളം, എം.എസ് അബ്ദുള്ള കുഞ്ഞി, എം.എസ് മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. തനിക്ക് നൽകിയ ഗംഭീര സ്വീകരണത്തിന് അബ്ദുല്ല ദിൽഷാദ് നന്ദി പറഞ്ഞു. സ്പോർട്സ് ക്ലബ് അംഗം എം.എ അബൂബക്കർ സിദ്ധിഖ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: Santosh Trophy player Dilshad Abdulla received a heroic welcome at Kasaragod Railway Station and his home village Mogral.
#SantoshTrophy #Kasaragod #Mogral #Football #DilshadAbdulla #KeralaFootball #SportsNews #KVARTHA






