city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാനവ സൗഹാര്‍ദ റാലിയും 300 കുട്ടികള്‍ക്ക് പഠനോപകരണ വിതരണവും നടത്തും

കാസര്‍കോട്: കോളിയടുക്കം സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 20 ന് ബോധവല്‍ക്കരണ യാത്രയും മാനവ സൗഹാര്‍ദ റാലിയും 300 കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണവും കലാപരിപാടികളും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  രാവിലെ ഏഴുമണിക്ക് സാന്ത്വനം ഉപദേശക സമിതി അംഗം മഹ്മൂദ്  ജിലാനി ബാഖവി പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കം കുറിക്കും.

ഒമ്പതുമണിക്ക് മണ്ണിനേയും മനുഷ്യനേയും സംരക്ഷിക്കുക, വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക, നമ്മുടെ നാടിനെ മാലിന്യ മുക്തമാക്കുക, എന്നീ സന്ദേശവുമായി ചെമ്മനാട് പഞ്ചായത്തിലെ  ആറു കേന്ദ്രങ്ങളില്‍ ബോധവല്‍ക്കണ യാത്ര നടത്തും.  പഞ്ചായത്ത് പ്രസിഡന്റ് ആഇശ അബ്ദുല്ല , യാത്രാനായകന്‍ മുജീബ് റഹ്മാന് പതാക കൈമാറും. വൈകുന്നേരം നാലുമണിക്ക് മീത്തല്‍ കോളിയടുക്കയില്‍ നിന്നും ശിവപുരം ജംഗ്ഷനിലേക്ക് മാനവ സൗഹൃദ റാലി സംഘടിപ്പിക്കും.

 സിനിമാതാരം ഒ.എ.അനിയപ്പന്‍ ഉദ്ഘാടനം ചെയ്യും. അഞ്ചുമണിക്ക് 300 കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണവും ക്യാഷ് അവാര്‍ഡ് വിതരണവും സാന്ത്വനം ഉപദേശക സമിതി അംഗം ഉണ്ണികൃഷ്ണന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ പി.കരുണാകരന്‍ എം.പി.ഉദ്ഘാടനം ചെയ്യും. നാട്ടിലെ മികച്ച കര്‍ഷകരെയും മികച്ച അധ്യാപകരെയും എം.പി പൊന്നാടയണിയിച്ച് ആദരിക്കും. കാരുണ്യ പ്രവര്‍ത്തനത്തിന് മികച്ച സംഭാവന നല്‍കിയ കാരവല്‍ ദിനപത്രത്തിനുള്ള അവാര്‍ഡ് എസ്.സുരേന്ദ്രന് പി. കരുണാകരന്‍ എം.പി.നല്‍കും.

മാനവ സൗഹാര്‍ദ റാലിയും 300 കുട്ടികള്‍ക്ക് പഠനോപകരണ വിതരണവും നടത്തും

മുഖ്യ അതിഥികളായ പ്രശസ്ത സിനിമാ താരം ഒ.എ.അനിയപ്പന്‍ ക്യാഷ് അവാര്‍ഡ് വിതരണവും കേരള ക്രിക്കറ്റ് ഓള്‍ റൗണ്ടര്‍ അന്‍ഫല്‍ പഠനോപകരണ വിതരണവും നടത്തും. കുട്ടികള്‍ക്കുള്ള സമ്മാന വിതരണം ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു ഹാജി നിര്‍വഹിക്കും. ഏഴുമണിക്ക് സാന്ത്വനത്തിന്റെ ബാല- വനിത- പ്രവാസി സംഗമവും കലാപരിപാടികളും നടക്കും.  വൈവിധ്യമാര്‍ന്ന പരിപാടികളോടെ കലാപരിപാടികള്‍ അവസാനിക്കും.

വാര്‍ത്താസമ്മേളനത്തില്‍ മുജീബ് റഹ്മാന്‍, എം.എ. സലാം മൂടംബയല്‍, സദാനന്ദന്‍ എറണാകുളം, അശോകന്‍ അണിഞ്ഞ, അബുതാഹിര്‍ ബെണ്ടിച്ചാല്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, Koliyadukkam, Child, Programme, Press meet, Chemnad, Inauguration, Teachers, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia