ബിരിയാണി' വിശപ്പിന്റെ രാഷ്ട്രീയം: ഇ പി രാജഗോപാലന്‍
Sep 19, 2016, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/09/2016) സന്തോഷ് എച്ചിക്കാനത്തിന്റെ 'ബിരിയാണി' എന്ന കഥ ചര്‍ച്ച ചെയ്യുന്നത് വിശപ്പിന്റെ രാഷ്ട്രീയം തന്നെയാണെന്ന് പ്രശസ്ത നിരൂപകന്‍ ഇ പി രാജഗോപാലന്‍ പറഞ്ഞു. കാഞ്ഞങ്ങാട് പുതിയകോട്ടയിലെ എന്‍ സി വി ഭട്ടതിരിപ്പാട് സ്മാരക വായനശാലയും ചെമ്പരത്തി പ്രസാദനവും ചേര്‍ന്ന് സംഘടിപ്പിച്ച കഥാ ചര്‍ച്ചയില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യം മനുഷ്യന്റെയും മനുഷ്യ ജീവിതത്തിന്റെയും കഥയാണെന്നും വിശപ്പും വിശപ്പിന്റെ രാഷ്ട്രീയവും അതിലെ പ്രധാന ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ത്തമാന ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തില്‍ അതിജീവനത്തിനായി പൊരുതുന്ന ഗോപാല്‍ യാദവ് എന്ന മുഖ്യകഥാപാത്രം ദാരിദ്രത്തിന്റെ വ്യക്തമായ ചിത്രമാണെന്നും 'ബിരിയാണി' യുടെ വ്യത്യസ്ത വായനകള്‍ സാധ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
കെ സുകുമാരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സീതാദേവി കാരിയാട്ട്, പ്രേമചന്ദ്രന്‍ ചോമ്പോല, അതീഖ് ബേവിഞ്ച, പ്രതിഭാ രാജന്‍, മുരളീധരന്‍, വിജയന്‍ മാസ്റ്റര്‍, വത്സരാജ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. അതീഖ് ബേവിഞ്ച സ്വാഗതവും കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Keywords : Kasaragod, Kerala, Story, India, Articles, Peoples, Biriyani, K Sugumaran, Seetha Devi Kariyatt, Prem Chandhran.