സനൂപിന്റെ മൃതദേഹം പോലീസിനുവിട്ടുകൊടുക്കാതെ നാട്ടുകാര്‍ വീട്ടിലേക്ക് കൊണ്ടുപോയി
May 15, 2015, 15:04 IST
കാസര്‍കോട്: (www.kasargodvartha.com 15/05/2015) ചെമ്മനാട് പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ വിദ്യാര്‍ത്ഥി നെല്ലിക്കുന്ന് കടപ്പുറത്തെ വാസുവിന്റെ മകന്‍ സനൂപിന്റെ മൃതദേഹം നാട്ടുകാര്‍ വീട്ടിലേക്ക് കൊണ്ടുപോയത് കടപ്പുറത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. മരണത്തില്‍ സംശയമുണ്ടെന്നും എസ്.പി. അടക്കമുള്ളവര്‍ കടപ്പുറത്ത് എത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. തിരച്ചില്‍ നടത്തുന്നതിനിടെ മൃതദേഹം കണ്ടെത്തിയ ഉടനെ കടപ്പുറത്തുള്ള നാട്ടുകാര്‍ മൃതദേഹവുമായി പോവുകയായിരുന്നു.
പോലീസ് അടക്കമുള്ളവര്‍ ജനറല്‍ ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുവരുമെന്ന് കരുതി അവിടെയെത്തി കാത്തുനിന്നെങ്കിലും നാട്ടുകാര്‍ മൃതദേഹം മോര്‍ച്ചറിയിലെത്തിക്കാതെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് കൊണ്ടുവരാനായി പോലീസ് ആംബുലന്‍സുമായി കടപ്പുറത്തേക്ക് പോയെങ്കിലും നാട്ടുകാര്‍ ആംബുലന്‍സ് തിരിച്ചയക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയപ്പോള്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ ഏറ്റുവാങ്ങാത്തതുകൊണ്ടാണ് ഈ സ്ഥിതിവിശേഷമുണ്ടായത്.
പ്രതിഷേധത്തിലുള്ള നാട്ടുകാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെയും സി.ഐ. പി.കെ. സുധാകരന്റെയും നേതൃത്വത്തില്‍ നടത്തിവരികയാണ്. ഡി.വൈ.എസ്.പിയോട് നാട്ടുകാരുമായി കാര്യങ്ങള്‍ സംസാരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇതിന് ശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുമെന്നും ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഡി.വൈ.എസ്.പി. നാട്ടുകാരുമായി ചര്‍ച്ചനടത്തിയ ശേഷം വൈകിട്ട് 3.15 മണിയോടെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related News:
ചന്ദ്രഗിരി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
ചന്ദ്രഗിരി പുഴയില്‍ കുളിക്കാനിറങ്ങിയ 4 കുട്ടികളില്‍ ഒരാളെ കാണാതായി

Keywords : General Hospital, Police, Ambulance, Kasaragod, Kerala, River, Missing, Police, Fire force, Natives, Chandrigiri, Student, Sanoop.