സനൂപ് മരിച്ചത് വെള്ളം കുടിച്ചാണെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപോര്‍ട്ട്
May 17, 2015, 12:51 IST
കാസര്‍കോട്: (www.kasargodvartha.com 17/05/2015) ചന്ദ്രഗിരിപാലത്തിന് സമീപം കുളിക്കാനിറങ്ങിയപ്പോള്‍ മരണപ്പെട്ട നെല്ലിക്കുന്ന് കുറുംബാ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വാസുവിന്റെ മകന്‍ സനൂപ് (15) മുങ്ങിമരിച്ചതാണെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപോര്‍ട്ട്. സനൂപിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജനാണ് ഇക്കാര്യം കാസര്‍കോട് ടൗണ്‍ പോലീസിനെ അറിയിച്ചത്.
സനൂപിന്റെ മരണം സംബന്ധിച്ച് ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനാലാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയത്. എന്നാല്‍ മുങ്ങിമരണമാണെന്ന് പ്രാഥമിക റിപോര്‍ട്ടില്‍ കണ്ടെത്തിയതായി കാസര്‍കോട് എസ്.ഐ. എം. രാജേഷ് പറഞ്ഞു. വിശദമായ റിപോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതല്‍ അന്വേഷണം നടത്താന്‍ കഴിയുകയുള്ളുവെന്നാണ് പോലീസിന്റെ നിലപാട്.
സനൂപിനോടൊപ്പം കുളിക്കാനിറങ്ങിയ മറ്റു മൂന്ന് കുട്ടികള്‍ രക്ഷപ്പെട്ടിരുന്നു. ഇവരില്‍ നിന്നും പോലീസ് വിശദമായ മൊഴി ശേഖരിച്ചിട്ടുണ്ട്. സംശയകരമായ ഒരുസാഹചര്യവും ഇവരുടെ മൊഴിയില്‍നിന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന. കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച സനൂപ്. വ്യാഴാഴ്ച വൈകിട്ട് 4.15 മണിയോടെയാണ് സനൂപ് ചന്ദ്രിഗിരി പാലത്തിന് സമീപത്തുവെച്ച് പുഴയില്‍ കുളിക്കാനിറങ്ങിയത്. പിന്നീട് ചുഴിയില്‍ മുങ്ങിതാഴ്ന്ന സനൂപിന്റെ മൃതദേഹം പിറ്റേന്ന് ഉച്ചയോടെയാണ് കണ്ടെത്താന്‍ കഴിഞ്ഞത്.
Related News:
സനൂപിന്റെ മൃതദേഹം എസ്.പിയുടെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി; പോസ്റ്റുമോര്‍ട്ടം പരിയാരത്ത്
സനൂപിന്റെ മൃതദേഹം പോലീസിനുവിട്ടുകൊടുക്കാതെ നാട്ടുകാര്‍ വീട്ടിലേക്ക് കൊണ്ടുപോയി
ചന്ദ്രഗിരി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
ചന്ദ്രഗിരി പുഴയില്‍ കുളിക്കാനിറങ്ങിയ 4 കുട്ടികളില്‍ ഒരാളെ കാണാതായി
സനൂപിന്റെ മൃതദേഹം എസ്.പിയുടെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി; പോസ്റ്റുമോര്‍ട്ടം പരിയാരത്ത്
സനൂപിന്റെ മൃതദേഹം പോലീസിനുവിട്ടുകൊടുക്കാതെ നാട്ടുകാര്‍ വീട്ടിലേക്ക് കൊണ്ടുപോയി
ചന്ദ്രഗിരി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
ചന്ദ്രഗിരി പുഴയില്‍ കുളിക്കാനിറങ്ങിയ 4 കുട്ടികളില്‍ ഒരാളെ കാണാതായി
Keywords : Postmortem Report, Police, Kasaragod, Kerala, River, Missing, Police, Natives, Chandrigiri, Student, Sanoop, Pariyaram Medical College.