city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാലിന്യമുക്ത പഞ്ചായത്തിനായി കുറ്റിക്കോലില്‍ ശുചിത്വസേന രൂപീകരിച്ചു

മാലിന്യമുക്ത പഞ്ചായത്തിനായി കുറ്റിക്കോലില്‍ ശുചിത്വസേന രൂപീകരിച്ചു
കുറ്റിക്കോല്‍: മാലിന്യമുക്ത പഞ്ചായത്തിനായി കുറ്റിക്കോലില്‍ ശുചിത്വസേന രൂപീകരിച്ചു. മഴയെത്തുന്നതിന് മുമ്പ് വീടും നാടും വൃത്തിയാക്കി പകര്‍ച്ച വ്യാധികളെ തടയാന്‍ ജനകീയ കൂട്ടായ്മ എന്ന ലക്ഷ്യത്തോടെ കുറ്റിക്കോല്‍ പഞ്ചായത്തിന്റെയും ബന്തടുക്ക പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് ശുചിത്വ സേന രൂപീകരിച്ചത്.
വീടും പരിസരവും ശുചീകരിക്കുക, മലിനജലം കെട്ടിനില്‍ക്കുന്നത് ഇല്ലാതാക്കുക, കൊതുക് ഉറവിടങ്ങള്‍ നശിപ്പിക്കു, തോട്, കുളം, കിണര്‍ തുടങ്ങിയ ജലസ്രോതസ്സുകള്‍ വൃത്തിയായി പരിരക്ഷിക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറക്കുക, മാലിന്യസംസ്‌കരണം, വ്യക്തിശുചിത്വം എന്നിവ പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നു. 30 മുതല്‍ ജൂണ്‍ അഞ്ചുവരെ ശുചിത്വസേന ഗൃഹസന്ദര്‍ശനം നടത്തും. അഞ്ചിന് മുഴുവന്‍ വീടുകളിലും ശുചിത്വസന്ദേള്‍ ദീപം തെളിയിക്കും. അഞ്ചുമുതല്‍ 11 വരെ ശുചിതേ്വാത്സവം നടത്തും.

വാര്‍ഡുതല ശുചിത്വ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തുകയും മോണിറ്ററിങ് സെല്‍ കാര്യക്ഷമമാക്കുകയും ചെയ്യും.
കുറ്റിക്കോല്‍ വ്യാപാര ഭവനില്‍ നടന്ന ആരോഗ്യ വളണ്ടിയര്‍ സംഗമവും ശുചിത്വസേന രൂപീകരണവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭദ്ര മോഹനന്‍ ഉദ്ഘാടനം ചെയ്തു. സജു അഗസ്റ്റിന്‍ അധ്യക്ഷനായി. പി ഗോപിനാഥന്‍, ലില്ലി തോമസ്, എച്ച് ശാന്ത എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം രാജീവന്‍ മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. പഞ്ചായത്ത് സെക്രട്ടറി മഹാബലേശ്വര ശര്‍മ സ്വാഗതം പറഞ്ഞു. കുറ്റിക്കോല്‍ ബസാറില്‍ ശുചിത്വ സന്ദേശയാത്ര നടത്തി.

 കാഞ്ഞിരത്തിങ്കാലില്‍ സിപിഐ എം ഏരിയാ സെക്രട്ടറി സി ബാലന്‍ ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഇ പത്മാവതി, കെ രാധ, എ പി നിഷ, കെ ശോഭ, ടി രമണി, ടി അപ്പ എന്നിവര്‍ സംസാരിച്ചു. വലിയപാറയില്‍ സുരേഷ് പായം ഉദ്ഘാടനം ചെയ്തു. പി ഓമന, ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. വട്ടംതട്ടയില്‍ ഓമന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഷൈലജ, പത്മിനി, കെ നാരായണന്‍, ഇ ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. കുണ്ടംകുഴിയില്‍ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി അപ്പ ഉദ്ഘാടനം ചെയ്തു. എ ദാമോദരന്‍, ഇ കുഞ്ഞിരാമന്‍, കെ രമണി, ടി ആര്‍ ജാനകി, കെ മുരളീധരന്‍, എം രാഘവന്‍, എം മാധവന്‍, ബാലകൃഷ്ണന്‍ നെല്ലിയടുക്കം, ഓമന രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

കുട്ടിപ്പാറയില്‍ ജയപുരം ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ടി കമലാക്ഷി, ടി സരോജിനി എന്നിവര്‍ സംസാരിച്ചു. മുന്നാട് എ മാധവന്‍ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞികൃഷ്ണന്‍, കെ നാരായണന്‍, നാരായണന്‍ ജയപുരം, സാവിത്രി ബാലന്‍, കെ നളിനി എന്നിവര്‍ സംസാരിച്ചു. ബന്തടുക്കയില്‍ വി കെ അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. റാണി ജോസ്, സുശീല, മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു. കുറ്റിക്കോലില്‍ ടി ബാലന്‍ ഉദ്ഘാടനം ചെയ്തു. ടി കെ മനോജ്, സി ബാലകൃഷ്ണന്‍, കെ സരോജിനി, ബി നളിനി എന്നിവര്‍ സംസാരിച്ചു. ബേത്തൂര്‍പാറയില്‍ എം ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കെ ടി രാഗിണി, ലക്ഷ്മി കൃഷ്ണന്‍, ടി കൃഷ്ണന്‍, കെ സവിത എന്നിവര്‍ സംസാരിച്ചു. മാണിമൂല മൊട്ടയില്‍ എ കെ ജോസ് ഉദ്ഘാടനം ചെയ്തു. കെ ഗോപാലന്‍, ഓമന നാരായണന്‍, ഷീല എന്നിവര്‍ സംസാരിച്ചു.

പള്ളത്തിങ്കാല്‍ വളവില്‍ എ കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. എം ദാമോദരന്‍ കൊല്ലംപണ, കെ വി ആര്‍ പിള്ള, കെ ടി ബാലകൃഷ്ണന്‍, വി എന്‍ പുഷ്പരാജ്, എസ് വി ഇന്ദിര, ശാരദ എന്നിവര്‍ സംസാരിച്ചു. കരിേവടകത്ത് ഇ കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സുഭദ്ര മോഹനന്‍, രമ പ്രസന്നന്‍ എന്നിവര്‍ സംസാരിച്ചു. പടുപ്പില്‍ എന്‍ ടി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ടി തരുണ, ടി പുഷ്പ എന്നിവര്‍ സംസാരിച്ചു. പെര്‍ളടുക്കം എം ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ നാരായണന്‍, കെ കെ നാരായണന്‍, ബിന്ദു ഭാസ്‌കരന്‍, എം ശാന്ത, സി സുശീല എന്നിവര്‍ സംസാരിച്ചു. കല്ലളിയില്‍ ടി നാരായണന്‍ ഉദ്ഘാടനം ചെയ്തു. എം ചന്ദ്രന്‍, എം ദാമോദരന്‍, കെ ടി രാഗിണി, പി ലക്ഷ്മി, സരോജിനി എന്നിവര്‍ സംസാരിച്ചു.

മാലിന്യമുക്ത പഞ്ചായത്തിനായി കുറ്റിക്കോലില്‍ ശുചിത്വസേന രൂപീകരിച്ചു

Keywords: Kasaragod, Kuttikole, Suchithwa sandesha yathra.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia