city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'മധൂര്‍ പഞ്ചാ­യ­ത്തില്‍ സംഘ് പരി­വാര്‍­-­ഭൂ­മാ­ഫിയ സംഘം ഒരു വിഭാ­ഗത്തെ വേട്ട­യാ­ടു­ന്നു'

'മധൂര്‍ പഞ്ചാ­യ­ത്തില്‍ സംഘ് പരി­വാര്‍­-­ഭൂ­മാ­ഫിയ സംഘം ഒരു വിഭാ­ഗത്തെ വേട്ട­യാ­ടു­ന്നു'
കാസര്‍കോട്: നിയോ­ജക മണ്ഡ­ല­ത്തിലെ മധൂര്‍ പഞ്ചാ­യത്തില്‍ മീപ്പു­ഗുരി. കാളി­യ­ങ്കോ­ട്, കൂടല്‍, രാംദാസ് നഗര്‍ എന്നി­വി­ട­ങ്ങ­ളില്‍ ന്യൂന­പക്ഷ സമു­ദാ­യാം­ഗ­ങ്ങ­ളു­ടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തിയും അക്ര­മ­ങ്ങള്‍ നട­ത്തിയും ഭീക­രാ­ന്ത­രീക്ഷം സൃഷ്ടിച്ച് കുടി­യൊ­ഴി­പ്പി­ക്കാന്‍ സംഘ്പരി­വാര്‍ സംഘ­ട­ന­കളും ഭൂ മാഫി­യ­കളും മദ്യ ലോബി­കളും ശ്രമി­ക്കു­ക­യാ­ണ് മുസ്‌ലിം ലീഗ് ജില്ലാ ട്രഷ­റര്‍ എ.­അ­ബ്­ദുര്‍ റഹ്മാന്‍ സംസ്ഥാന ആഭ്യ­ന്തര വകുപ്പ് മന്ത്രി തിര­വ­ഞ്ചൂര്‍ രാധാ­കൃ­ഷ്ണന് നല്‍കിയ നിവേ­ദ­ന­ത്തില്‍ പറ­ഞ്ഞു.

മധൂര്‍ പഞ്ചാ­യ­ത്തിലെ മത­ന്യൂ­ന­പക്ഷ വിഭാ­ഗ­ങ്ങള്‍ താമ­സി­ക്കുന്ന മേല്‍പ്ര­ദേ­ശ­ങ്ങ­ളില്‍ അകാ­ര­ണ­മായി വീടു­കള്‍ക്കും വാഹ­ന­ങ്ങള്‍ക്കും നേരെ നിര­ന്തരം അക്ര­മ­ങ്ങള്‍ നട­ത്തു­കയും ഒരു വിഭാ­ഗ­ത്തിലെ ചെറുപ്പ­ക്കാര്‍ മര്‍ദ്ദ­ന­ത്തി­നി­ര­യാ­കു­കയും കള്ള­ക്കേ­സു­കളില്‍ അക­പ്പെ­ടു­കയും ചെയ്യു­ന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷ­ത്തി­നി­ട­യില്‍ മീപ്പു­ഗുരി, കാളി­യ­ങ്കോ­ട്, കൂടല്‍, രാംദാസ് നഗര്‍ എന്നി­വി­ട­ങ്ങ­ളില്‍ നടന്ന അനിഷ്ട സംഭ­വ­ങ്ങ­ളെ­ക്കു­റിച്ചും വീടു­കള്‍ക്കും വാഹ­ന­ങ്ങള്‍ക്കും നേരെ­യു­ണ്ടായ അക്ര­മ­ങ്ങ­ളെ­ക്കു­റിച്ചും നിക്ഷ്പ­ക്ഷ­മായ അന്വേ­ഷണം നട­ത്തി­യാല്‍ ഇതു­സം­ബ­ന്ധി­ച്ചുള്ള സത്യാ­വസ്ഥ മന­സ്സി­ലാ­കും.

ഇക്കാ­ല­യ­ള­വില്‍ അക്ര­മ­ങ്ങളും മര്‍ദ്ദ­ന­ങ്ങളും ഭീക­രാ­ന്ത­രീ­ക്ഷവും ഭയന്ന് ഏക­ദേശം 40 ഓളം മുസ്‌ലിം കുടും­ബ­ങ്ങള്‍ക്ക് മേല്‍പ്ര­ദേ­ശ­ങ്ങ­ളില്‍നിന്നും കുടി­യൊ­ഴി­ഞ്ഞു­പോ­കേ­ണ്ടി­വ­ന്നി­ട്ടു­ണ്ട്. വാസ സ്ഥല­ങ്ങള്‍ ചുളു­വി­ലക്ക് കൈക്ക­ലാ­ക്കാനും ഒരു വിഭാ­ഗത്തെ ആട്ടി­യോ­ടി­ക്കാനും അതു­വഴി സാമു­ദാ­യിക ധ്രുവീ­ക­രണം നട­ത്തു­വാ­നു­മുള്ള സംഘ് പരി­വാര്‍-മ­ദ്യ­-­ഭൂ­മാ­ഫിയ കൂട്ടു­കെ­ട്ടിന്റെ ഗൂഢ­ശ്രമം തിരി­ച്ച­റി­യാനും ആവ­ശ്യ­മായ നട­പടി സ്വീക­രി­ക്കാനും നിയ­മ­പാ­ല­കര്‍ക്കും ജില്ലാ അധി­കാ­രി­കള്‍ക്കും സാധി­ക്കു­ന്നി­ല്ല.

മേല്‍പ്ര­ദേ­ശ­ങ്ങ­ളിലെ അക്ര­മ­ങ്ങള്‍ക്കും കുടി­യൊ­ഴി­പ്പി­ക്ക­ലിനും കാലാ­കാ­ല­ങ്ങ­ളി­ലായി ബി.­ജെ.പി. ഒറ്റക്ക് ഭരി­ക്കുന്ന മധൂര്‍ ഗ്രാമ­പ­ഞ്ചാ­യത്ത് ഭരണ സമി­തി­ക­ളുടെ ഒത്താ­ശ­യു­ണ്ടെന്ന് ജന­ങ്ങള്‍ സംശ­യി­ക്കു­ന്നു. ഇക്കാ­ര്യ­ങ്ങളെ സംബ­ന്ധിച്ച് വിശ­ദ­മായ അന്വേ­ഷണം നട­ത്താന്‍ പ്രത്യേക സംഘത്തെ നിയ­മി­ക്കാനും ന്യൂന­പക്ഷ വിഭാഗത്തിന്റെ ജീവനും സ്വത്തിനും സംര­ക്ഷണം നല്‍കാനും ആവ­ശ്യ­മായ നട­പടി സ്വീക­രി­ക്ക­ണ­മെന്നും അദ്ദേഹം ആവ­ശ്യ­പ്പെ­ട്ടു.

നിവേ­ദ­ന­ത്തിന്റെ പകര്‍പ്പ് വ്യവ­സായ വകുപ്പ് മന്ത്രി പി.കെ.­കു­ഞ്ഞാ­ലി­ക്കു­ട്ടി, മുസ്‌ലിം ലീഗ് സംസ്ഥാന ജന­റല്‍ സെക്ര­ട്ടറി കെ.­പി.­എ. മജീ­ദ്, എന്‍.­എ. നെല്ലി­ക്കുന്ന് എം.­എല്‍.­എ, ഡി.­ജി.­പി, ഉത്തര മേഖല ഐജി, ജില്ലാ കല­ക്ടര്‍, ജില്ലാ പോലീസ് ചീഫ് എന്നി­വര്‍ക്കും നല്‍കി­യി­ട്ടു­ണ്ട്.


'ബേക്കല്‍ പോലീസ് സ്റ്റേഷന്‍ സി.­പി.­എം ഓഫീ­സായി പ്രവര്‍ത്തി­ക്കുന്നു'
കാസര്‍കോട്: ഉദുമ നിയോ­ജ­ക മണ്ഡ­ല­ത്തിലെ ബേക്കല്‍ പോലീസ് സ്റ്റേഷ­നില്‍ യു.­ഡി.­എ­ഫിന്റെ പോലീസ് നയ­ത്തിന് വിരു­ദ്ധ­മായി അക്ര­മി­കള്‍ക്ക് സംര­ക്ഷ­ണവും ഇര­കള്‍ക്ക് പീഢ­നവും എന്ന നയം നട­പ്പി­ലാ­ക്കുകയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷ­റര്‍ എ.­അ­ബ്­ദുര്‍ റഹ്മാന്‍ ആഭ്യ­ന്തര മന്ത്രി തിരു­വ­ഞ്ചൂര്‍ രാധാ­കൃ­ഷ്ണന് നല്‍കിയ നിവേ­ദ­ന­ത്തില്‍ പറ­ഞ്ഞു.

ബേക്കല്‍ പോലീസ് സ്റ്റേഷന്‍ സി.­പി.­എം. ഏരിയ കമ്മിറ്റി ഓഫീ­സായി പ്രവര്‍ത്തി­ക്കു­കയും ഏരിയ സെക്ര­ട്ടറി സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്ജ് ആവു­കയും ചെയ്ത­തോടെ സ്റ്റേഷന്‍ പരി­ധി­യില്‍ നീതി നിഷേധം നിത്യ സംഭ­വ­മായി മാറി­യി­രി­ക്കു­ക­യാ­ണ്.

ബേക്കല്‍ പോലീസ് സ്റ്റേഷ­നില്‍ ജോലി ചെയ്യുന്ന പോലീ­സു­കാ­രില്‍ ഭൂരി­ഭാ­ഗവും സി.­പി.എം. അനു­ഭാ­വി­കളും പ്രവര്‍ത്ത­ക­രു­മാ­ണ്. യു.­ഡി.­എ­ഫ്. പ്രവര്‍ത്ത­കര്‍ പ്രത്യേ­കിച്ച് മുസ്‌ലിം ലീഗ് പ്രവര്‍ത്ത­കരും അനു­ഭാ­വി­കളും സി.­പി.­എ­മ്മു­കാ­രാല്‍ അക്ര­മി­ക്ക­പ്പെ­ട്ടാല്‍ പരാ­തി­ക്കാര്‍ക്കെ­തിരെ വധ­ശ്ര­മ­ത്തിനും നര­ഹ­ത്യക്കും കേസെ­ടു­ക്കുന്ന പോലീസ് സി.­പി.­എം. അക്ര­മി­കള്‍ക്ക് സംര­ക്ഷണം നല്‍കു­ക­യാ­ണ്. സി.­പി.­എ­മ്മു­കാര്‍ക്കു­വേണ്ടി കള്ള പരാ­തിയും മറ്റും തയ്യാ­റാ­ക്കു­ന്നതും കേസ് രജി­സ്റ്റര്‍ ചെയ്യു­ന്നതും ബേക്കല്‍ പോലീസ് സ്റ്റേഷ­നിലെ പാര്‍ട്ടി പ്രവര്‍ത്ത­ക­രായ പോലീ­സു­കാ­രാ­ണ്.

കഴിഞ്ഞ മാസം ആറാ­ട്ടു­ക­ട­വില്‍ മക­നോ­ടൊപ്പം ബൈക്കില്‍ സഞ്ച­രി­ക്കു­ക­യാ­യി­രുന്ന ഖദീജ എന്ന വിട്ട­മ്മയെ പതി­യി­രുന്ന് അക്ര­മിച്ച് വധി­ക്കാന്‍ ശ്രമിച്ച സംഭ­വത്തിലും സമദ് എന്ന മുസ്‌ലിം­ലീഗ് പ്രവര്‍ത്ത­കന്റെ കയ്യും കാലും തല്ലി­യൊ­ടിച്ച സംഭ­വ­ത്തിലും മേല്‍പ­റ­മ്പില്‍ നടന്ന അനിഷ്ട സംഭ­വ­ത്തിലും ശരി­യാം­വിധം മൊഴി രേഖ­പ്പെ­ടു­ത്താനോ പ്രതി­കളെ പിടി­കൂ­ടാനോ പോലീസ് തയ്യാ­റാ­യി­ല്ല. പോലീ­സിന്റെ താല്‍പ­ര്യ­പ്ര­കാരം ദുര്‍ബ­ല­മായ വകു­പ്പു­കള്‍ ചേര്‍ത്ത് കേസ് രജി­സ്റ്റര്‍ ചെയ്ത് പ്രതി­കളെ രക്ഷി­ക്കു­ക­യാണ് ചെയ്ത­ത്.

ബേക്കല്‍ പോലീസ് സ്റ്റേഷന്റെ ചുമ­ത­ല­യുള്ള ഉദ്യോ­ഗ­സ്ഥനെ നോക്കു­കു­ത്തി­യാക്കി ചില സ്റ്റേഷ­നു­ക­ളില്‍നിന്നും സ്‌പെഷല്‍ ഡ്യൂട്ടിക്ക് എത്തി­യ­വരും മാസ­ങ്ങള്‍ക്ക് മുമ്പ് സ്ഥലംമാറ്റ ലിസ്റ്റില്‍ ഉള്‍പ്പെ­ട്ടിട്ടും വിടു­തല്‍ ചെയ്യാത്ത സി.­പി.­എം. അനു­ഭാ­വി­ക­ളായ പോലീ­സു­കാ­രാണ് സ്റ്റേഷന്‍ ഭരി­ക്കു­ന്ന­ത്. ഇര­കള്‍ക്ക് നീതി നിഷേ­ധി­ക്കു­കയും അക്ര­മി­കള്‍ക്ക് സംര­ക്ഷണം നല്‍കു­കയും ചെയ്യുന്ന കാട്ടു­നീ­തി­യാണ് ബേക്കല്‍ പോലീസ് സ്റ്റേഷ­നില്‍ നട­പ്പി­ലാ­ക്കു­ന്ന­ത്.

മുഴുവന്‍ ജന­ങ്ങ­ളു­ടെയും ജീവനും സ്വത്തിനും സംര­ക്ഷണം നല്‍കാനും നിക്ഷ­പ­ക്ഷ­മായ നീതി നിര്‍വ്വ­ഹണം നട­ത്തു­ന്ന­തിനും ചുമ­ത­ല­പ്പെട്ട നീതി­പാ­ല­കര്‍ നീതി നിഷേ­ധി­ക­ളായി മാറു­ന്നത് നാട്ടില്‍ അരാ­ജ­കത്വം സൃഷ്ടി­ക്കും. ഇക്കാ­ര്യ­ങ്ങള്‍ സംബ­ന്ധിച്ച് അന്വേ­ഷണം നടത്തി ബേക്കല്‍ പോലീസ് സ്റ്റേഷ­നില്‍ ആവ­ശ്യ­മായ ശുദ്ധീ­ക­രണം നട­ത്താന്‍ നട­പടി സ്വീക­രി­ക്ക­ണ­മെന്ന് അ­ബ്­ദുര്‍ റഹ്മാന്‍ നിവേ­ദ­ന­ത്തില്‍ ആവ­ശ്യ­പ്പെ­ട്ടു.

Keywords:  A. Abdul Rahman STU, Kasaragod, Muslim League, Minister, Thiruvanchoor Radhakrishnan, MLA, Police, Collector.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia